സാഹസം അതിരുവിട്ടു, ട്രെയിനില്‍ നിന്നും പിടിവിട്ട് യുവാവ്

ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിന് സമീപം നിൽക്കുന്നത് വരെ വൻ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അപ്പോൾ  ഒാടിക്കൊണ്ടിരിക്കുമ്പോൾ ട്രെയിനിന്റെ ജനൽകമ്പിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? കിലോമീറ്ററുകളാണ് ഇൗ യുവാവ് എക്സ്പ്രസ് ട്രെയിനിന്റെ ജനൽക്കമ്പിയിൽ തൂങ്ങിക്കിടന്നത്. 

അതിരുകടന്ന സാഹസം യുവാവിനെ വൻ അപകടത്തിലേക്കാണ് എത്തിച്ചത്. വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവ് പിടിവിട്ട് നിലത്ത് വീഴുന്നതും വ്യക്തമാണ്. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളിൽ കയറാൻ യുവാവ് ശ്രമിക്കുന്നതും വിഡിയോയിൽ നിന്നും വൃക്തം. എന്നാൽ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു.  അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ഇൗ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലായി. 

എന്നാൽ വിഡിയോ എടുക്കുന്ന സമയത്ത് അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്താൻ ആരും ശ്രമിച്ചില്ല. നിലത്തടിച്ച് വീണ യുവാവിന് എന്തുസംഭവിച്ചു എന്ന വിവരങ്ങൾ ലഭ്യമല്ല. അതിരുവിട്ട സാഹസം ക്ഷണിച്ച് വരുത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് സോഷ്യൽ ലോകം പങ്കുവയ്ക്കുന്നത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam