മാസ് കെഎസ്ആർടിസിയും മരണമാസ് പിള്ളേരും, വിഡിയോ

‘അമ്മ പുഴയുടെ പൈതലായി. അന്ന് ഒഴുകി കിട്ടിയ കണ്ണനായി..’ നരൻ എന്ന സിനിമയിലെ ഇൗ പാട്ടിന്റെ രംഗം മലയാളിക്ക് മറക്കാനാവില്ല. അതിനോട് ചേർത്ത് വയ്ക്കാൻ ഇതാ ഒരു ന്യൂജെൻ വിഡിയോ.അരയ്ക്കൊപ്പം വെള്ളത്തിൽ മാസ് കാണിക്കാനിറങ്ങിയ കെഎസ്ആർടിസി ബസിനെ കൊലമാസ് കാണിച്ച് കടത്തിവെട്ടിയിരിക്കുകയാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾ കൊണ്ട് വൈറലായിരിക്കുകയാണ് ഇൗ വിഡിയോ. കടുവയെ പിടിച്ച കിടുവയോ എന്ന് ചോദിച്ചുപോകും.

അരയ്ക്കൊപ്പം വെള്ളത്തിൽ പോകുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ പിടിച്ച് കിടന്ന് പോകുകയാണ് ഇൗ വിരുതൻമാർ. മഴയായത് കൊണ്ട് ഒരു റിലാക്സേഷൻ ഉണ്ടെന്ന ഭാവത്തോടെ. വിഡിയോ വൈറലായതോടെ ഇവർ ഫ്രൊഫഷണൽ കോളജ് വിദ്യാർഥികളാണെന്ന് രസകരമായ സംശയങ്ങളും സോഷ്യൽ ലോകത്ത് ഉയരുന്നുണ്ട്. ഏതായാലും സംഗതി ചിരി മഴ തീർക്കുകയാണ്. കാര്യം തമാശയ്ക്കാണെങ്കിലും ഇവർ കളിച്ചത് സ്വന്തം ജീവൻ വച്ചാണെന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam