Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ഇബിയെ ചീത്തവിളിക്കുന്നവർക്കായ്... വിഡിയോ പങ്കുവെച്ച് മന്ത്രി!

kseb-mm-mani

മഴക്കാലത്ത് കറന്റ് പോകുമ്പോൾ കെഎസ്ഇബി ജീവനക്കാരെ ചീത്ത വിളിക്കുന്നവർ കാണാൻ വിഡിയോ പങ്കുവെച്ച് വൈദ്യുതി മന്ത്രി എം.എം മണി. ‘ആരോ ഒരാൾ അയച്ചു തന്നതാണ്. ഷെയർ ചെയ്തു കൂടുതൽ പേർ കാണണം എന്ന് തോന്നി.’ എന്ന കുറിപ്പിനൊപ്പമാണ് തന്റെ സമൂഹ മാധ്യമ പേജിൽ മന്ത്രി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കാറ്റ് വന്നു വിളിക്കുമ്പോൾ എന്ന പേരിൽ ജനിത്ത് കാച്ചപ്പള്ളി നിർമിച്ച ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ‘ഈ മഴക്കാലത്ത് കറന്റ് പോയാൽ എപ്പോ കറന്റ് വരും എന്ന് ചിന്തിച്ചിരിക്കുന്ന, ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിക്കേണ്ടി വന്നിട്ടുള്ള എല്ലാവരോടും പറയാനുള്ള’താണ് ജനിത്ത് തന്റെ വിഡിയോയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

‘മഴയാണ്, കറന്റ് ആണ്! മഴ വിളിക്കും.. കറന്റ് പോകും. റിപ്പീറ്റ്. ഇന്നലെ ഇവിടെ 8 തവണ പോയി. ഒാരോ തവണയും ചീത്ത വിളിക്കും എന്നിട്ട് െകഎസ്ഇബിയിൽ വിളിക്കും.... കിട്ടാതാവുമ്പോ വീണ്ടും ചീത്ത വിളിക്കും. അവസാനം ഒരു വെറൈറ്റിക്ക് പുറത്തിറങ്ങാന്നു വിചാരിച്ചതാ.’ എന്നിങ്ങനെ പോകുന്നു വിഡിയോ. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാവുകയായിരുന്നു. തുടർന്നാണ് മന്ത്രിയുടെ ശ്രദ്ധയിലെത്തുന്നത്. വലിയ സന്ദേശമുള്ള ഇൗ കൊച്ചു വിഡിയോ നിർമിച്ച ജനിത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam