നാലാം നിലയിൽ കുടുങ്ങി മൂന്നുവയസ്സുകാരി, രക്ഷകരുടെ വിഡിയോ വൈറല്‍

സാഹസികപ്രിയരാണ് ചൈനക്കാര്‍. അതില്‍ ആര്‍ക്കും സംശയമൊന്നുമുണ്ടാകാന്‍ ഇടയില്ല. ജാക്കി ചാനെയും ബ്രൂസിലിയെയും ജെറ്റ് ലിയെയുമെല്ലാം നമ്മള്‍ എത്ര സാഹസിക രംഗങ്ങളില്‍ കണ്ടിരിക്കുന്നു. എന്നാല്‍ അതുപോലെ തന്നെയാണ് അവിടുത്തെ സാധാരണക്കാരും. അത്യാവശ്യം സാഹസമൊക്കെ കയ്യിലുണ്ട്.

കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ നാലാനിലയില്‍ നിന്നും വീഴാറായ കുട്ടിയെ രക്ഷിച്ച രണ്ട് ചൈനക്കാരുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിയിരിക്കുന്നത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള ഷാങ്‌സുവിലാണ് സംഭവം. നാലാം നിലയുടെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കു വീഴാൻ പോകുകയായിരുന്നു മൂന്നുവയസുള്ള പെണ്‍കുട്ടി. ബാല്‍ക്കണിയിലെ കമ്പിയില്‍ പിടിച്ച നിലത്തുവീഴാതെ നിൽക്കുന്ന കുട്ടിയെ അതുവഴി പോകുന്ന രണ്ട് കൊറിയര്‍ ബോയ്‌സ് കണ്ടു. ഉടന്‍ തന്നെ ബില്‍ഡിങ്ങില്‍ വലിഞ്ഞു കയറി. നിരവധി നിലകള്‍ സാഹസികമായി താണ്ടി അവര്‍ കുട്ടിയുടെ അടുത്തെത്തി അവളെ സുരക്ഷിതയാക്കി. 

കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മാതാപിതാക്കള്‍ പുറത്തുപോകുമ്പോള്‍ അവള്‍ ഉറങ്ങുകയായിരുന്നു. ഉറക്കമുണർന്നശേഷം ബാൽക്കണിയിലെത്തി കളിക്കുമ്പോഴാണ് കുട്ടി മറിഞ്ഞു വീണത് എന്നാൽ കമ്പിയിൽ പിടുത്തം കിട്ടിയതുകൊണ്ട് നിലത്തുവീഴാതെ പിടിച്ചു നിൽക്കുകയായിരുന്നുവെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.