സച്ചിനും ‘ചാര്‍മി’ങ് സുന്ദരിയും; ആരോപണവുമായി ശ്രീ റെഡ്ഡി

ക്രിക്കറ്റ് താരം സച്ചിന്റെ ടെൻഡുൽക്കർക്കെതിരെ ആരോപണവുമായി തെന്നിന്ത്യൻ ചലച്ചിത്രതാരം ശ്രീറെഡ്ഡി  രംഗത്ത്. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീ റെഡ്ഡി പുതിയ ആരോപണം ഉന്നയിച്ചത്.

‘സച്ചിൻ ടെൻഡുൽക്കക്കാർ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് ചാർമിങ് സുന്ദരിയുമായി പ്രണയത്തിലായി. ഇതിന് മധ്യസ്ഥത വഹിച്ചത് ഉന്നതനായ ചാമുണ്ഡേശ്വർ സ്വാമിയും. മഹാന്മാരായ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് നന്നായി പ്രണയിക്കാൻ അറിയാമെന്നാണ്’.– ശ്രീ സമൂഹമാധ്യമത്തിൽ കുറിച്ചു.

സച്ചിന്‍ ടെൻഡുല്‍ക്കര്‍ എന്ന പേരിന് പകരം ടെൻഡുല്‍ക്കാരന്‍ എന്നാണ് ശ്രീറെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന ‘ചാർമിങ് സുന്ദരി’ തെന്നിന്ത്യന്‍ നടി ചാർമി ആണെന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെയാണ് ചാമുണ്ഡേശ്വര സ്വാമി വിശേഷിപ്പിച്ചിരിക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഹൈദരബാദില്‍ നടന്ന ചടങ്ങിൽ സച്ചിൻ പങ്കെടുത്തിരുന്നു. ചാർമിയും ചാമുണ്ഡേശ്വർ നാഥും ഇൗ പരിപാടിയ്ക്ക് എത്തിയിരുന്നു.

ഇതുവരെ ശ്രീറെഡ്ഢി നടത്തിയ ആരോപണങ്ങളെക്കാള്‍ വലിയ പ്രതികരണമാണ് പുതിയ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. ടെൻ‍ഡുൽക്കറെ അനാവശ്യമായി ഇത്തരം ആരോപണങ്ങളിലേക്കു വലിച്ചിടണ്ട എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. നേരത്തെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി എന്നിവർക്കെതിരെ ശ്രീറെഡ്ഡി ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെതിരെ പൊതുറോഡിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചും ശ്രീറെഡ്ഡി വാർത്തകളിൽ ഇടം നേടിയിരുന്നു