ആരാധകന്റെ സ്നേഹസമ്മാനത്തോട് കോഹ്‌ലിയുടെ പ്രതികരണം; വിഡിയോ

ഇംഗ്ലണ്ട് പര്യടനത്തിനുശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സുരക്ഷാവലയത്തിന് നടുവിലും സമ്മാനം നൽകുന്ന ആരാധകന്റെ വിഡിയോ വൈറലാകുന്നു. മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്കയും ഒപ്പമുണ്ടായിരുന്നു.

വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ക്യാമറക്കണ്ണുകൾ ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു. ചുറ്റിലും സുരക്ഷാവലയവും. ഇതിനിടെയാണ് ആര‌ാധകൻ ഇവരുടെ വിവാഹ ചിത്രങ്ങൾ ചേർത്ത കൊളാഷ് സമ്മാനിക്കാനെത്തിയത്.