Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ആ പാക് സുന്ദരി ഇതാ

nivya

ഏഷ്യകപ്പിലെ ആദ്യ ഇന്ത്യ–പാകിസ്ഥാൻ മത്സരത്തിനിടെ എല്ലാവരുടെയും കണ്ണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ഒരു സുന്ദരിയിൽ ഉടക്കിയിരുന്നു. മത്സരശേഷം പാകിസ്ഥാൻ ആരാധികയായ ആ സുന്ദരിയെ തിരയുകയായിരുന്നു ഇന്ത്യൻ സോഷ്യല്‍ ലോകം. 

ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ആ സുന്ദരി ആരാണെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. നിവ്യ നവോര എന്നാണ് ആ സുന്ദരിയുടെ പേര്. റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ആളെ കണ്ടെത്തിയത്. ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചതുപോലെ സെലിബ്രിറ്റിയ‌ൊന്നുമല്ല ഇൗ വൈറൽ പെൺകുട്ടി. ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും വലിയ ആരാധികയാണ് ഇവർ.

പാക് ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങി  കൂടുതൽ ഇന്ത്യ-പാക് മത്സരങ്ങള്‍ നടത്തണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ബിസിസിഐയോട് അഭ്യർഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ ഈ ആവശ്യം ഏറെ ചിരിപടർത്തിയിരുന്നു. 

പേര് കിട്ടിയതോടെ സമൂഹമാധ്യമങ്ങളിൽ നിവ്യയെ തേടി അലയുകയാണ് ആരാധകർ. എന്നാൽ ഇവർക്കു വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ സ്വകാര്യ അക്കൗണ്ടും. അതേസമയം നിവ്യയുടെ പേരിൽ വ്യാജ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.