Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനിൽ കൊതിയുള്ളവർ ഡൽഹിക്കു പോകരുത് !

Air Pollution Representative Image

നഗരവൽക്കരണം ദ്രുതഗതിയിൽ വളർച്ച പ്രാപിച്ചതോടെ നന്നായൊന്നു ശ്വാസം എടുക്കാൻ പോലും വയ്യ എന്ന അവസ്ഥയായി. കാരണം വായു മലിനീകരണം തന്നെ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രധാന നഗരങ്ങളും ഇങ്ങനെ വായു മലിനീകരണത്തിന്റെ പിടിയിലായി എന്നു കരുതി എങ്കിൽ, ഇതാ ഒരു സന്തോഷവാർത്ത. ഹിമാചൽ പ്രദേശിൽ പോയാൽ അല്ല ഒന്നാന്തരം ശുദ്ധവായു ശ്വസിക്കാം. ഐ.ഐ.ടി. ഡല്‍ഹിയിലെ അന്തരീക്ഷശാസ്ത്ര വിഭാഗം നടത്തിയ പഠന പ്രകാരം രാജ്യത്തെ ഏറ്റവും ശുദ്ധമായ വായു ഹിമാചല്‍ പ്രദേശിലെ കിനോര്‍ ജില്ലയിലും ഏറ്റവും മലിനമായത് തലസ്ഥാന നഗരിയായ ഡല്‍ഹിയിലുമാണ്.  

വിവിധ തരത്തിലുള്ള പരിശോധനകളിലൂടെയാണ് മെട്രോെപാളിറ്റന്‍ പ്രദേശങ്ങളിലെ വായുമലിനീകരണത്തിന്റെ അളവു കണ്ടെത്തിയത്. കിനോര്‍ ജില്ലയിലെ വിവിധഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്കു കാരണമാകുന്ന പി.എം.2.5 കണികകള്‍ 3.7+-1 g/m³ എന്ന അളവിലാണ് കണ്ടെത്തിയത്. അതേസമയം ഡല്‍ഹിയില്‍ പി.എം.2.5 കണികകള്‍ 148+-51g/m ആണ് രേഖപ്പെടുത്തിയത്. വളരെ അനാരോഗ്യകരമായ അളവാണിത്. 

പി.എം.2.5 ചെറിയതോതിലുള്ള മലിന്യ വായു ശ്വസിക്കുന്നത് ശ്വാസനാളരോഗങ്ങള്‍,അലര്‍ജി, ചുമ, എന്നിവയിലേക്ക് വഴിതെളിക്കുമ്പോള്‍, ഏറെ നേരം ശ്വസിക്കുന്നത് അകാലമരണത്തിനു കാരണമായേക്കാവുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മൊണറി ഡിസീസ് (സി.ഒ.പി.ഡി) ,സ്‌ട്രോക്ക്, ഹൃദ്രോഗം, ശ്വാസകോശാത്തിലെ ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും. 

ഡല്‍ഹി ഐഐടിയുടെ പഠന പ്രകാരം, 2.79 ലക്ഷം ഇന്ത്യക്കാര്‍ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മൊണറി ഡിസീസ് ബാധിച്ചും 1.1 ലക്ഷം പേര്‍ ഹൃദ്രോഗം ബാധിച്ചും 88,700 ആളുകള്‍ സ്‌ട്രോക്കും 14,800 ശ്വാസകോശാര്‍ബുദം ബാധിച്ചും മരണപ്പെട്ടുവെന്നാണ് കണക്ക്. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം  ജനസംഖ്യയുടെ 0.06 % ആളുകള്‍ മാത്രമേ ശുദ്ധവായു  ശ്വാസിക്കുന്നുള്ളൂ. 

Your Rating: