വായിൽ കപ്പലോടിച്ചോളൂ, ഇതാ ഭീമൻ ലഡു!‌‌

ചിത്രം: വിഷ്ണു വി. നായർ

ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ലഡു എന്ന ഗിന്നസ് റെക്കോർഡ് മധുരം ഇനി ഈ മുംബൈ ലഡുവിനു സ്വന്തം. 8645 കിലോ തൂക്കം വരുന്ന ലഡു മുംബൈ അന്ധേരി ഗണേശ് മണ്ഡലിലാണു (ഗണേശോൽസവത്തോടനുബന്ധിച്ചു നിർമിക്കുന്ന പൂജാ പന്തലുകൾ ) തയാറാക്കിയത്.

ആറടി ഉയരമുള്ള ഈ ലഡു നിർമ്മിച്ചിരിക്കുന്നത് 4250 കിലോ പഞ്ചസാര , 4000 കിലോ കടലമാവ്, 3000 കിലോ നെയ് എന്നിവ ഉപയോഗിച്ചാണ്. മുപ്പത്തിയഞ്ചോളം പാചകക്കാർ അഞ്ച് ദിവസം കൊണ്ടാണ് ഇത് നിർമ്മിച്ചത്. ടാറ്റയുടെ പുതിയ ഉൽപ്പന്നം പുറത്തിറക്കുന്നതിന്റെ പ്രചരണാർഥം ആയിരുന്നു ഭീമൻ ലഡുവിന്റെ ഒരുക്കം. '