വിമാനത്തിൽ പക്ഷിയിടിച്ചാൽ?

വിമാനത്തിൽ പക്ഷിയിടിച്ച് അപകടം, വിമാനം അടിയന്തിരമായി ഇറക്കി എന്നിങ്ങനെ വാർത്തകൾ പതിവാണ്. ഒരു വിമാനത്തിൽ പക്ഷിയിടിച്ചാൽ എന്തു സംഭവിക്കും, എന്തായിരിക്കും ആഘാതം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഒരു വിഡിയോ. അധികം വേഗത്തിലല്ലാതിരുന്നതുകൊണ്ടു മാത്രം ദുരന്തം ഒഴിവായ ഒരു കൂട്ടിയിടി. പക്ഷിയുടെ ഇടിയിൽ വിമാനത്തിന്റെ വലതു ചിറക് പാടെ തകർന്നു. ചെക് വൈമാനികൻ അബേൽ സ്ബിനെക്ക് ആണ് തന്റെ അനുഭവം വിഡിയോയിൽ പകർത്തി ഫേസ്ബുക്കിലിട്ടത്.