Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ ക്ഷണം ഫേസ്ബുക്കിൽ വൈറലായി... പിന്നെ സംഭവിച്ചത്...!

b-day-fb

പിറന്നാളിനും വിവാഹത്തിനുമൊക്കെ കൂട്ടുകാരെ ക്ഷണിച്ചു ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് ഇന്നു പതിവാണ്. ഇത്തരത്തിൽ പിറന്നാൾ ആഘോഷത്തിനു സുഹൃത്തുക്കളെ ക്ഷണിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടു പുലുവാലു പിടിച്ച ഒരു സംഭവം മെക്സിക്കോയിൽനിന്ന്.

rubi3

റൂബി ഇബാറ ഗ്രേഷ്യ എന്ന 15കാരിയുടെ പിറന്നാളിനു ക്ഷണിച്ച് അച്ഛൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ചെയ്തു. ഇതു കണ്ടു ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. പോസ്റ്റിനു മറുപടിയയച്ചത് പത്തു ലക്ഷത്തിലേറെ പേർ..!

rubi1

ഇന്നലെയായിരുന്നു റൂബിയുടെ പിറന്നാൾ. ഇതിന്റെ ഇൻവിറ്റേഷൻ വിഡിയോ രൂപത്തിലാക്കി റൂബിയുടെ അച്ഛൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അതു വൈറലായി. മെക്സിക്കോയിലെ സാൻ ലൂയിസ് പൊടോസിയിലെ ഗ്രാമമായ ലാ ജോയയിലേക്ക് ആളുകൾ ഒഴുകി. തിക്കിലും തിരക്കിലുംപെട്ട് എന്തു ചെയ്യണമെന്നറിയാതിരിക്കുയായിരുന്നു റൂബി. 

rubi2
Your Rating: