കടൽതീരത്തു മത്സ്യകന്യകയുടെ ജഡം; വിഡിയോ വൈറൽ

ബ്രിട്ടനിലെ ഗ്രേറ്റ് യാർമോത് തീരത്തു വന്നടിഞ്ഞ മത്സ്യകന്യകയു‌ടെ ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത് പോൾ ജോൺസ് എന്നയാളാണ്

സിനിമകളിലും പഴങ്കഥകളിലുമൊക്കെ നാം മത്സ്യകന്യകകളെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. ചിത്രങ്ങളിൽ കണ്ട രൂപമല്ലാതെ യഥാർഥത്തിൽ മത്സ്യകന്യകകളെ കണ്ടതായി അധികമാരും പറഞ്ഞു കേട്ടിട്ടില്ല. എന്നാലിപ്പോൾ ആ ധാരണയെ തെറ്റിച്ചുകൊണ്ടൊരു വിഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ജീവനോടെയല്ലാതെ മത്സ്യകന്യകയെപ്പോലെ തോന്നിക്കുന്നൊരു രൂപം കടൽത്തീരത്തു വന്നടിഞ്ഞതിന്റെ ദൃശ്യങ്ങളാണത്. ബ്രിട്ടനിലെ ഗ്രേറ്റ് യാർമോത് തീരത്തു വന്നടിഞ്ഞ മത്സ്യകന്യകയു‌ടെ ദൃശ്യം പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത് പോൾ ജോൺസ് എന്നയാളാണ്.

പാതിഭാഗം മനുഷ്യനെപ്പോലെയും അരഭാഗത്തിനു താഴെ മത്സ്യത്തെപ്പോലെയും തോന്നിക്കുന്ന രൂപം ഏതാണ്ട് അഴുകിയ നിലയിലാണ് കാണപ്പെടുന്നത്. വിഡിയോ കണ്ട ചിലരൊക്കെ അതു മത്സ്യകന്യക തന്നെയാണെന്നു വാദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും പറയുന്നത് അതു നീർക്കുതിരയുടെ ശരീരം ആണെന്നാണ്. പക്ഷേ മോഡലർ കൂടിയായ ജോൺസിന്റെ ഭാവനയാണ് ആ കണ്ടതെന്നും അതു തീർത്തും വ്യാജമാണെന്നു പറയുന്നവരും കുറവല്ല. സംഗതി ഫെയ്ക് ആണെന്നു ഭൂരിഭാഗം പേരും പറയുന്നുണ്ടെങ്കിലും ഏഴുലക്ഷത്തിൽപരം ആളുകൾ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു.