ഒരു ഉരുളക്കിഴങ്ങിന്റെ ചിത്രത്തിന് 7 കോടിയോ?

ഏഴുകോടി രൂപയ്ക്കു വിറ്റ ഉരുളക്കിഴങ്ങിന്റെ ചിത്രം‌‌

ഒരുകിലോ ഉരുളക്കിഴങ്ങിനു എത്ര രൂപയാണു വിലയെന്നറിയാമോ? ഇരുപത്തിയെട്ടു രൂപ. എന്നാൽ ഒരു ഉരുളക്കിഴങ്ങിന്റെ ചിത്രത്തിനു മാത്രം ഒരാൾ കൊ‌ടുത്ത വിലകേട്ടാൽ നിങ്ങൾ ഞെട്ടും. ഒന്നും രണ്ടുമല്ല ഏഴുകോടി രൂപ. വിശ്വാസമാവുന്നില്ലല്ലേ. പക്ഷേ വിശ്വസിക്കാതെ വഴിയില്ല, വമ്പൻ ബിസിനസ്മാൻ ആണ് ഒരു ഉരുളക്കിഴങ്ങിന്റെ ചിത്രം 7.36 കോടി രൂപ െകാടുത്തു സ്വന്തമാക്കിയത്. കെവിൻ അബോഷ് എന്ന പ്രശസ്ത ഐറിഷ് ഫോട്ടോഗ്രാഫറെടുത്ത ഉരുളക്കിഴങ്ങിന്റെ ചിത്രമാണ് പേരു െവളിപ്പെടുത്താത്ത ഒരു ബിസിനസ്മാൻ മോഹവില കൊടുത്ത് സ്വന്തമാക്കിയത്.

ഫോട്ടോഗ്രാഫർ കെവിൻ അബോഷ്

അതേസമയം തന്റെ ഉരുളക്കിഴങ്ങു ചിത്രം സ്വന്തമാക്കിയ ബിസിനസുകാരൻ ആരാണെന്നു മാത്രം 46കാരനായ കെവിൻ വെളിപ്പെടുത്തിയിട്ടില്ല. 2010ൽ എടുത്ത മൂന്നു പൊട്ടറ്റോ ചിത്രങ്ങളിലൊന്നാണ് ഇപ്പോൾ വിറ്റഴിച്ചത്. ഒരെണ്ണം സെർബിയയിലെ ആർട്ട് മ്യൂസിയത്തിനും മറ്റൊന്ന് തന്റെ സ്വകാര്യ ഫോട്ടോ ശേഖരണത്തിലും സൂക്ഷിച്ചിരിക്കുകയാണ് കെവിൻ. തന്റെ സൃഷ്ടിയ്ക്കു ലഭിച്ച ഏറ്റവും വലിയ തുകയാണ് ഇതെന്നും പറയുന്നു കെവിൻ. ‌‌‌