ഈ ദമ്പതികൾ സോഷ്യൽ മീഡിയയിൽ വൈറൽ!

സങ്ങ് യങ്ങ്ഷങ്ങും ഭാര്യയും

പ്രായമേറുമ്പോൾ എന്തൊക്കെ മോഹങ്ങളാണ്. ഒരുപക്ഷേ നമ്മുടെ കേരളത്തിൽ വാർധക്യത്തിലെത്തി നിൽക്കുന്ന ഒരു ഭാര്യയുടെയും ഭർത്താവിന്റെയും മോഹങ്ങൾ എന്താകും? മക്കളുടെ ,അവരെ നോക്കാനുള്ള തിരക്കിനിടയിൽ തീർന്നു പോയ മധ്യവയസ്സിന്റെ ഭംഗി പോലും പലപ്പോഴും വാർദ്ധക്യത്തിനുണ്ടാകില്ല. കുട്ടികളുടെ മുന്നിൽ പണത്തിനു കൈ നീട്ടേണ്ട ഗതികേട്, പണം കയ്യിലുണ്ടെങ്കിൽ പോലും അച്ഛൻ മകന്റെ വീട്ടിൽ, അമ്മ മകളുടെ വീട്ടിൽ, അവർ അങ്ങനെ ആയി പോയി. എന്നാൽ വാർദ്ധക്യം ആഘോഷിക്കപ്പെടുന്നത് കാണണമെങ്കിൽ വിദേശത്ത് തന്നെ പോകണം. നല്ല കാലത്ത് കാശ് സമ്പാദിച്ചു വാർദ്ധക്യം ഒന്നിച്ചു ആഘോഷിയ്ക്കുന്നവരാണ് അവിടെയുള്ളത്. ഈ കഥ കേൾക്കൂ..

സങ്ങ് യങ്ങ്ഷങ്ങും ഭാര്യയും

81 വയസ്സുള്ള സങ്ങ് യങ്ങ്ഷങ്ങ് , അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ എന്നിവരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരും ചൈനക്കാരാണ്‌. എന്താണ് ഇവരെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതെന്നല്ലേ? നമ്മുടെയൊക്കെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായി ഈ വൃദ്ധ ദമ്പതികൾ വേഷം കെട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതേ വേഷങ്ങൾ കെട്ടി പ്രശസ്തമായ ഒരു കൊറിയാൻ ഷോയിലും ഇരുവരും പങ്കെടുത്തിരുന്നു. പ്രശസ്ത ഫെയറി കഥകളായ സ്നോ വൈറ്റിന്റെയും സിന്ട്രല്ലയുടെയും വസ്ത്രങ്ങൾ ആണ് സങ്ങിന്റെ ഭാര്യ അണിഞ്ഞിരുന്നത്.

സങ്ങ് യങ്ങ്ഷങ്ങും ഭാര്യയും

എന്തായാലും ഈ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായി ഓടുന്നുണ്ട്.