ഡ്യൂട്ടിക്കിടയിൽ കിടിലൻ ഡാൻസ്; പോലീസോഫീസർക്ക് സസ്പെൻഷൻ

ഡ്യൂട്ടി സമയത്തു തന്നെ ഡാൻസ് ചെയ്യാൻ തോന്നിയ നിമിഷത്തെ ശപിക്കുകയായിരിക്കും ഇപ്പോൾ ആ പോലീസുകാരൻ. കാക്കിയ്ക്കുള്ളിലെ കലാഹൃദയം എന്നു കേട്ടിട്ടേയുള്ളു, ഇപ്പോ കാണുകയും ചെയ്തു. പക്ഷേ കലാഹൃദയത്തെ നാടുമുഴുവൻ തിരിച്ചറിഞ്ഞപ്പോഴേയ്ക്കും കയ്യിലൊരു സസ്പെൻഷനും ലഭിച്ച് വീട്ടിൽ ഇരിക്കേണ്ട അവസ്ഥയായെന്നു മാത്രം. സേലത്തെ പോലീസ് സ്റ്റേഷനിൽ ന‌ടന്നരസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മറ്റൊന്നുമല്ല പെട്ടെന്നാണ് അമ്പത്തിയെട്ടുകാരനായ ഡെപ്യൂട്ടി ജയിലർക്ക് ഒന്നു ഡാൻസ് കളിക്കണമെന്നു തോന്നിയത്. അങ്ങനെ ആര്‍ക്കോ വേണ്ടിയുള്ള നൃത്തമല്ല മറിച്ച് താളത്തിനനുസരിച്ച് അസൽ നൃത്തമാണ് കക്ഷി കാഴ്ച്ചവച്ചത്. പോലീസുകാരൻ ഡാൻസ് ചെയ്യാൻ തുടങ്ങുന്നതോടെ മറ്റു ചില പോലീസുകാർ വാതിൽ അടയ്ക്കുന്നതും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും ഒടുവില്‍ നൃത്തം കഴിയുന്നതോടെ കൈ കൊടുത്ത് അഭിനന്ദിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാ. പോലീസ് സ്റ്റേഷന് അകത്തു തന്നെവച്ച് ആരോ പകർത്തിയ വിഡിയോ ആണ് കലാഹൃദയമുള്ള പോലീസുകാരനെ വീട്ടിലിരുത്തിയത്.