കോഴിക്കൊപ്പമൊരു കിടിലൻ കടൽയാത്ര !

ഗുയ്റക്ക് മൊണീക്കിനൊപ്പം

നിങ്ങളൊരു യാത്രയ്ക്ക് ഒരുങ്ങുകയാണെന്നിരിക്കട്ടെ, അതും കടൽമാർഗത്തിലൂടെയുള്ള ഒരു യാത്ര. നിങ്ങൾ ആരെയൊക്കെയാകും കൂടെക്കൂട്ടുക, സുഹൃത്ത്?, കാമുകി? മാതാപിതാക്കള്‍? ഇതിൽ ആരെയാകും നിങ്ങൾ തിരഞ്ഞെടുക്കുക. ഏറ്റവും കംഫർട്ടബിളായ ഒരാളെയാവും എന്നതിൽ യാതൊരു സംശയവുമില്ല. ഫ്രഞ്ച് സെയ്‌ലറായ ഗുയ്റക്ക് എന്ന യുവാവ് തന്റെ കടൽമാർഗമുള്ള ലോകം ചുറ്റലിന് കൂടെ കൂട്ടിയത് ഒരു കോഴിയെയാണ്. ഞെട്ടണ്ട, കോഴിയെ തന്നെ.

ഫ്രഞ്ച് സെയ്‌ലറായ ഗുയ്റക്ക് എന്ന യുവാവ് തന്റെ കടൽമാർഗമുള്ള ലോകം ചുറ്റലിന് കൂടെ കൂട്ടിയത് ഒരു കോഴിയെയാണ്. ഞെട്ടണ്ട, കോഴിയെ തന്നെ

രണ്ട് വർഷമായി ഗുയ്റക്ക് യാത്ര തുടങ്ങിയിട്ട്. സെയിലിംഗ് ബോട്ടിൽ ഉലകം ചുറ്റുകയെന്നത് ഗുയ്റക്കിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ്. 2013 ലാണ് മൊണീക്ക് എന്ന കൂട്ടുകാരിയെ ഗുയ്റക്ക് കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു അതെന്ന് ഗുയ്റക്ക്. അതോടെ യാത്രകൾക്ക് മൊണീക്കിനേയും കൂടെ കൂട്ടുകയായിരുന്നു. വളരെ പെട്ടെന്നുതന്നെ കോഴി ഗുയ്റക്കുമായി ഇണങ്ങി. മൊണീക്കുള്ളതു കൊണ്ട് മുട്ടയ്ക്ക് ഒരു ക്ഷാമവുമില്ല, അറ്റ്ലാന്റിക് മുതൽ സെന്റ് ബർഗ് വരെ 28 ദിവസത്തെ യാത്രയിൽ 25 ദിവസവും മൊണീക്ക് മുട്ടയിട്ടു. ചുരുക്കത്തിൽ യാത്രയിൽ ആഹാരത്തിന് മുട്ടുണ്ടായില്ല എന്നു സാരം.

മൊണീക്ക് കടൽ യാത്ര നന്നായി ആസ്വദിക്കുന്നുണ്ടന്ന് കണ്ടാല്‍ത്തന്നെ അറിയാം. മൊണീക്കിന് യാത്രയിൽ കടൽച്ചൊരുക്കോ മറ്റ് അസ്വസ്തകളോ ഒന്നും തന്നെ ഉണ്ടായില്ല

മൊണീക്ക് കടൽ യാത്ര നന്നായി ആസ്വദിക്കുന്നുണ്ടന്ന് കണ്ടാല്‍ത്തന്നെ അറിയാം. മൊണീക്കിന് യാത്രയിൽ കടൽച്ചൊരുക്കോ മറ്റ് അസ്വസ്തകളോ ഒന്നും തന്നെ ഉണ്ടായില്ല, മാത്രമല്ല അവൾ കടലിൽ നീന്താനും പതപ്പിക്കാനുമൊക്കെ പഠിച്ചുവത്രേ.. പിന്നെ ഇവർ ഗ്രീൻ ലാന്ഡിലേയ്ക്കാണ് യാത്ര ചെയ്തത്. അങ്ങനെ ഗ്രീൻ ലാന്‍ഡ് സന്ദർശിക്കുന്ന ആദ്യ കോഴിയെന്ന പേരും മൊണീക്കിന് കിട്ടി.

2013 ലാണ് മൊണീക്ക് എന്ന കൂട്ടുകാരിയെ ഗുയ്റക്ക് കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു അതെന്ന് ഗുയ്റക്ക്.

മൊണീക്കിനിനൊപ്പമുള്ള യാത്ര വിവരണം കുട്ടികൾക്കായി പുസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ ഗുയ്റക്ക്. സെയിലിംഗ് ബോട്ടിലാകെ കാഷ്ടിച്ചു വെയ്ക്കുമെന്ന ഒറ്റ പരാതി മാത്രമേ ഗുയ്റക്കിന് മൊണീക്കിനെക്കുറിച്ച് പറയാനുള്ളു.