മഴ പെയ്യിക്കാന്‍ തവളക്കല്ല്യാണം !

മഴ പെയ്യിക്കാനായി നടത്തുന്ന തവളക്കല്ല്യാണം

മഴ പെയ്യുന്നതിനായി അസമിൽ തവളക്കല്യാണം. ജോർഹത് ഗ്രാമത്തിലെ റൊങ്‌ഡോയി ഗ്രാമത്തിലാണു ‘കല്യാണം’. ഗ്രാമീണരുടെ സാധാരണ വിവാഹച്ചടങ്ങുപോലെയാണു തവളക്കല്യാണവും. രണ്ടുപേർ തവളയെ കൈയിൽ പിടിച്ചിരിക്കും. തവളയുടെ തലയിൽ കുങ്കുമമിടും. ഇങ്ങനെ തവളകളുടെ കല്യാണം നടത്തിയാൽ മഴപെയ്യുമെന്നാണു വിശ്വാസം.

പെരുമഴയും വെള്ളപ്പൊക്കവും കഴിഞ്ഞ് അസമിൽ ഇതു ചൂടുകാലമാണ്. മഴ നിലച്ചതോടെ വരൾച്ച തുടങ്ങി. നെൽക്കൃഷിയെയാണു വരൾച്ച ബാധിച്ചിരിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾകൂടി മഴ കിട്ടിയില്ലെങ്കിൽ നെൽക്കൃഷിയെ സാരമായി ബാധിക്കും.