ചിരിപ്പിച്ചു കൊല്ലും ഈ വിവാഹ ചിത്രങ്ങൾ 

അബദ്ധമായി മാറിയ ചില വിവാഹചിത്രങ്ങൾ

വിവാഹ ദിനം വരന്റെയും വധുവിന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. അതുകൊണ്ട് തന്നെ വിവാഹ ദിനങ്ങളെ ഏറ്റവും മികച്ച ഓർമകളാക്കി മാറ്റുന്നതിനു ഫോട്ടോഗ്രാഫർമാർക്ക് പണം നൽകുന്നതിൽ യാതൊരുവിധ പഞ്ഞവും വരുത്താറില്ല. എന്നാൽ ഓർമയ്ക്കായി സൂക്ഷിക്കേണ്ട ആ ചിത്രങ്ങൾ തന്നെ ഭൂലോക അബദ്ധമായി മാറിയാലോ? 

വിവാഹ ദിനത്തിൽ വരനും വധുവിനും പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങൾ, അതു മറ്റാരും കണ്ടില്ലെങ്കിലും കൃത്യമായി ഫോട്ടോഗ്രാഫറുടെ കണ്ണിൽപെടും. അത്തരത്തിൽ വെഡ്ഡിംഗ് ഫോട്ടോ കാമറകൾ ഒപ്പിയെടുത്ത ചില ചിത്രങ്ങൾ കാണാം. ചിരിയടക്കാൻ നിങ്ങൾ നന്നേ പാടുപെടും എന്നതിൽ സംശയമില്ല. 

കുതിരപ്പുറത്ത് കയറി ഫോട്ടോ എടുക്കുന്നതിനിടയിൽ മണവാട്ടി വീണാലോ? അല്ലെങ്കിൽ വിവാഹകേക്കു വരന്റെ കൈ തട്ടി താഴേക്ക് വീണാലോ, ഇനി അതും അല്ലെങ്കിൽ മണവാളനെയും മണവാട്ടിയെയും വച്ചു സെറ്റാക്കിയ ഫ്രേമിലേക്ക് ഒരു നായക്കുട്ടി ഓടി വന്നു പിന്തിരിഞ്ഞു നിന്നാലോ? കണ്ടു നോക്കാം അത്തരം ചില ചിത്രങ്ങൾ. കല്യാണം എന്നും ഓർക്കാനുള്ളതല്ലേ ? അപ്പോൾ നിങ്ങൾ ഇതു മറക്കുകയേ ഇല്ല..