ഒന്നൊന്നര നാക്കു തന്നെ ഈ പെൺകുട്ടിക്ക് ! 

നിങ്ങൾക്കു നിങ്ങളുടെ നാക്ക് മൂക്കിന്റെ തുമ്പിൽ മുട്ടിക്കാൻ കഴിയുമോ? താടിയിലോ നെറ്റിയിലോ തൊടാൻ സാധിക്കുമോ? ഇല്ല അല്ലെ? എങ്കിൽ ജെര്‍ക്കറി എന്ന ഈ മിടുക്കിക്ക് അതിനെല്ലാം സാധിക്കും. ഫ്‌ളോറിഡയിലെ ജെര്‍ക്കറി ബ്രാച്ചോ എന്ന യുവതിയുടെ നാക്കിന്റെ നീളമാണ് ഇപ്പോള്‍ ലോകം ചര്‍ച്ചയാകുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നാക്കിന്റെ ഉടമയാണ് ജെര്‍ക്കറി. ജെര്‍ക്കറി യൂടൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഈ നാക്കിനെ പറ്റി നാട്ടുകാർ അറിയുന്നത്. 

ജെര്‍ക്കറി നാക്കുപയോഗിച്ച് തന്റെ  മൂക്കില്‍ തൊടുന്നു. മൂക്കിൽ മാത്രമല്ല,  കണ്ണിലും ചെവിയിലും കൈമുട്ടിലും ജെര്‍ക്കറിക്കു തന്റെ നാക്കുകൊണ്ടു തൊടാൻ സാധിക്കുന്നു. ജെര്‍ക്കറി പുറത്തേക്കിട്ട് കാണിക്കുന്ന നാക്കിന് അസാധാരണ നീളമാണുള്ളത്.  എന്നാല്‍ നാക്കിന്റെ നീളത്തില്‍ റെക്കോര്‍ഡുകളൊന്നും തന്നെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല എന്നതാണു മറ്റൊരു കാര്യം. 

കാലിഫോര്‍ണിയ സ്വദേശിയായ നിക്ക് സ്‌റ്റോബേളാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ വ്യക്തിയായി ഗിന്നസ് റെക്കോര്‍ഡിലുള്ളത്. 2012 നവംബര്‍ 27 നു നിക്കിന് ലഭിച്ച ഈ റെക്കോർഡ് ജെര്‍ക്കറി തിരുത്തുമോ എന്നതാണ് അടുത്ത ചോദ്യം.