കാമുകനെ സ്വന്തമാക്കാൻ കാമുകിമാർ തമ്മിൽ പൊരിഞ്ഞ അടി !

ഇണയെ സ്വന്തമാക്കാൻ പരസ്യമായി ദ്വന്ദയുദ്ധത്തിൽ ഏർപ്പെടുന്ന മൃഗങ്ങളെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തിന്റെ പേരിൽ പരസ്യമായി അടിപിടി കൂടുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഇപ്പോൾ കേൾക്കാം. ചൈനയിലെ ബീജിംഗ് നഗരത്തിലാണു തന്റെ കാമുകനു വേണ്ടി രണ്ടു പെൺകുട്ടികൾ പരസ്യമായി അടിയുണ്ടാക്കിയത്. 

കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം എന്നു കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെ കലഹം ഉണ്ടായത് കാമുകൻ മൂലമാണ്. 
പൊതുജനമധ്യത്തില്‍ കാമുകനു വേണ്ടി പരസ്പരം തമ്മിലടിച്ച ഈ രണ്ട് യുവതികളുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ് . എന്നാൽ വഴക്കിന്  ഒടുവിൽ കാമുകിമാരിൽ ഒരുവൾ കാമുകനെ സ്വന്തമാക്കി എന്നു ആരും കരുതണ്ട. ഏറെനേരം വഴക്കിട്ട് മടുത്തപ്പോള്‍ കാമുകിമാരുടെ കയ്യില്‍ നിന്ന് കാമുകനും കണക്കിന് തല്ല് കിട്ടി.

ചൈനീസ് ന്യൂസ് വെബ്‌സൈറ്റായ ക്യുക്യു.ഡോട്ട്‌കോമിലാണ് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. രണ്ടു ദിവസം മുൻപ്, ജൂലൈ 14 ന്  പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ഇതിനകം എഴുപത് ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. യുവതികൾ തമ്മിലുള്ള സംസാരം വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നീ എന്റെ കൂടെ വരില്ലെന്ന് ചോദിച്ച് ഒരു യുവതി യുവാവിനെ പിറകിലേക്ക് വലിക്കുന്നു. 

അതേ സമയം തന്നെ മറ്റൊരു യുവതി വന്ന് യുവാവിനെ അവർ അവരുടെ വശത്തേക്ക് പിടിച്ചുവലിക്കുന്നു. ഇത്തരത്തിൽ യുവാവിനെ ചൊല്ലി ഇരുവരുടെയും തമ്മിലടി കനക്കുന്നു.  ഇതെല്ലാം കണ്ടും സഹിച്ചതും യുവാവ് കൂടെ തന്നെയുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ  യുവതികളുടെ കയ്യേറ്റം യുവാവിനു നേര്‍ക്കായി. 

യുവതികളിൽ ഒരാൾ യുവാവിന്റെ മുഖത്ത് അടിച്ചു.  മുഖത്തടിച്ച അവരെ എന്തുകൊണ്ട് തിരിച്ചുതല്ലുന്നില്ലെന്ന് ചോദിച്ചുകൊണ്ട് രണ്ടാമത്തെ യുവതിയും യുവാവിനെ ആക്രമിച്ചു. വിഡിയോ എടുത്തത് എവിടെ വച്ചാണ് എന്നോ, ആരാണ് വിഡിയോയിൽ ഉള്ളത് എന്നോ വ്യക്തമല്ല.