മീനച്ചിലാറിന്റെ തീരത്തെ ആ വീട്ടിൽ സംഭവിച്ചത്!! പ്രേതമുണ്ടോ എന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകൾ...

Representative Image

നമ്മളിപ്പോൾ പോവുന്നത് മീനച്ചിലാറിന്റെ തീരത്തെ ആ വീട്ടിലേക്കാണ്. റെയിൽവേ പാലത്തിൽ നിന്നു നോക്കിയാൽ കാണാം പേടിച്ചു വിറച്ചു നിൽക്കുന്ന ആ രണ്ടു നിലക്കെട്ടിടം. ഉറപ്പാണ്, ആ വീട്ടിൽ താമസക്കാരല്ലാതെ മറ്റാരോ ഉണ്ട്. രാത്രികളിൽ അടുക്കള വാതിലിനരികെ ഇളകിയാടുന്ന പോലെ ഒരു രൂപം വരും. കർട്ടൻ നീങ്ങിക്കിടക്കുമ്പോൾ ജനൽ ചില്ലിനു പുറത്ത് വെളുത്ത നിറമുള്ളതെന്തോ ഒാടിപ്പോവും. ബാത്ത്റൂം വാതിൽ ഉറക്കെ അടയും, കുറ്റിവീഴും... പുറകിലാരോ നിൽക്കുന്നതു പോലെ, ചുമരിൽ മറ്റാരുടെയോ നിഴലുകൾ...

പുറ‍ത്ത് നല്ല നിലാവാണ്. നടക്കുമ്പോൾ കാലടിശബ്ദത്തിനൊപ്പം മറ്റെന്തോ കൂടി കേൾക്കുന്നുണ്ടോ? പതുക്കെ വീശുന്ന കാറ്റിന് ഒരു മൂളലുണ്ട്... പെട്ടെന്നാണ് ഇരുട്ടിൽ തീക്കട്ടപോലെ എന്തോ ഒന്ന്... അടുത്തനിമിഷം കാലിനടുത്തേക്ക് പാഞ്ഞുകയറി. വലിയൊരു പൂച്ച വല്ലാത്തൊരു ശബ്ദത്തിൽ കരഞ്ഞു കൊണ്ട് ഒാടി മറഞ്ഞു. വിറച്ചുപോയി.

ചന്ദ്രനിലും ചൊവ്വയിലും എന്ന് താമസിക്കാനാവും എന്നു ആലോചിച്ചിരിക്കുന്ന ഈ കാലത്ത് ബാധ, പ്രേതം,പിശാച് എന്നൊക്ക പറഞ്ഞാൽ ആരു വിശ്വസിക്കുമെന്നാണോ? അങ്ങനെ ചിന്തിക്കുന്നവർ ഗൂഗിളിൽ ഒന്നു പ്രേതത്തെ തിരഞ്ഞു നോക്കു... വിഡിയോകളും ചിത്രങ്ങളുമായി ‍പ്രേതം ഹൗസ്ഫുൾ ആണ്. പ്ലേ സ്റ്റോർ തുറന്നു നോക്കൂ, അവിടെ പ്രേതത്തിന്റെ ഫോട്ടോ പിടിക്കാനുള്ള നിരവധി ആ ആപ്ലിക്കേഷനുകൾ കാണാം. അതു ഉപയോഗിച്ച് ചിത്രമെടുത്താൽ നമുക്കരികിൽ നിൽക്കുന്ന േപ്രതത്തിനെ കാണാൻ കഴിയുമത്രെ.

കോൺജ്വറിങ് 2 ലെ സന്യാസിനി, പ്രേതം സിനിമയിലെ പെൺകുട്ടി, ആടുപുലിയാട്ടം, സെറ്റിൽ പ്രേതമിറങ്ങിയതു ചിത്രീകരണം നിർത്തേണ്ടി വന്നുവെന്നു പറയപ്പെടുന്ന എസ്ര... സിനിമയിലും പ്രേതമിറങ്ങിക്കൊണ്ടേയിരിക്കുന്നു. യൂട്യൂബിലുമുണ്ട് കോമ്പല്ലിൽ നിന്ന് ചോരയിറ്റുവീഴുന്ന നൂറുകണക്കിന് പ്രേതഷോട്ട് ഫിലിമുകൾ...

ആർട്ടിക്കിളിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കുക