വ്ലാഡിമർ പുടിൻ ചിരഞ്ജീവിയോ?; ഡ്രാക്കുളയ്ക്കും മൊണാലിസയ്ക്കും മോഡലായതും പുടിൻ!

രാജ്യാന്തര മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ അദ്ഭുത മനുഷ്യനോ? ചിരഞ്ജീവികളെക്കുറിച്ച് കഥകളിൽ മാത്രം കേട്ടു പരിചയിച്ച ലോകത്തിന് മുന്നിൽ അദ്ഭുതം തീർക്കുകയാണ് പുടിനെക്കുറിച്ചുള്ള പുതിയ ചില വെളിപ്പെടുത്തലുകൾ. 1920, 1941 വർഷങ്ങളിലെടുത്തത് എന്ന പേരിൽ പ്രചരിക്കുന്ന പുടിന്റെ ഛായയുള്ള രണ്ട് റഷ്യൻ സൈനികരുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് പുടിൻ മരണമില്ലാത്തയാളാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. ഡിസ്ക്ലോസ്.ടിവി വെബ്സൈറ്റാണ് പുടിന്റെ അമരത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

രാജ്യാന്തര മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം

സംഭവം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തതോടെ പുടിൻ ചിരഞ്ജീവിയാണെന്ന വാദത്തിന് പ്രചുരപ്രചാരം സിദ്ധിച്ചിരിക്കുകയാണ്. രാജ്യാന്തര മാധ്യമങ്ങളും ഈ വാർത്തയ്ക്ക് വൻ പ്രാധാന്യം നൽകിയതോടെ വെറും കെട്ടുകഥയെന്ന് പറഞ്ഞ് സംഭവം തള്ളിക്കളയാനും പറ്റാത്ത അവസ്ഥയാണിപ്പോൾ. പുടിൻ ചിരഞ്ജീവിയാണെന്ന വാദഗതിയുമായി ചില പുടിൻ അനുകൂലികളും രംഗത്തെത്തിയതോടെ സംഭവം വൻ ചർച്ചയാവുകയും ചെയ്തു. പുടിൻ ഒരു അമാനുഷ കഥാപാത്രമാണെന്നും നൂറ്റാണ്ടുകളായി പല രൂപങ്ങളിൽ ലോകത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടെന്നും ഇവർ പ്രചരിപ്പിക്കുന്നു. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ജനറലിനും പുടിന്റെ രൂപമാണെന്നും വാദമുണ്ട്.

രാജ്യാന്തര മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം