ട്രെയിനിനു മുന്നിൽ നിന്നു ബാലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

തെല്ലും ശ്രദ്ധയില്ലാതെ ട്രെയിന്‍ വരുന്ന സമയം തന്നെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നവരെ നാം ഒട്ടേറെ കണ്ടിട്ടുണ്ട്. സിഗ്നൽ റെഡ് ആയാലും ഹീറോ ആകുവാൻ അതിബുദ്ധി കാണിച്ച് അപകടത്തില്‍ പെടുന്നവരും കുറവല്ല. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽ ലോക്കൽ ട്രെയിനുകൾക്കു മുന്നിൽ അശ്രദ്ധയില്ലാതെ ദിവവും ഏഴു പ്രാവശ്യമെങ്കിലും അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരത്തിൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു ബാലന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. മുംബൈയിലെ അംബര്‍നാഥ് റെയിൽവേസ്റ്റേഷനിലാണു സംഭവം.

അമ്മയ്്കൊപ്പം പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന കുട്ടി പെട്ടെന്നാണ് തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന അച്ഛനെ കണ്ടത്. അച്ഛനടുത്തെത്താൻ ട്രാക്കിലൂടെ ഓടുന്നതിനിടയിൽ പാഞ്ഞുവരുന്ന ട്രെയിൻ ശ്രദ്ധിച്ചതേയില്ല. ഭാഗ്യം കൊണ്ട് മറ്റു യാത്രക്കാർ കുട്ടിയെ കാണുകയും പെട്ടെന്ന് പൊക്കിയെടുത്തു വയ്ക്കുകയും ചെയ്തതുകൊണ്ട് ജീവൻ അപകടത്തിലായില്ല. സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞതാണ് ദൃശ്യങ്ങൾ.