ഭാര്യ നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റായാൽ ഇങ്ങനിരിക്കും, വൈറലായി ചാക്കോച്ചന്റെ സെൽഫി

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ പരിവേഷമായിരുന്നു ഒരുകാലത്ത് നടൻ കുഞ്ചാക്കോ ബോബന്. പിന്നീട് വർഷങ്ങൾക്കിപ്പുറം ആ പ്രണയനായകനെ ജീവിതത്തോടു ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളായും നാം കണ്ടു. ഇപ്പോൾ അഭിനയസാധ്യതയുള്ള ഒരുപിടി ചിത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചാക്കോച്ചന്റെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ചിത്രത്തിൽ സാധാരണത്തേക്കാൾ അൽപം മുടി കൂടുതലാണ് ചാക്കോച്ചന്.

പുതിയ വല്ല സിനിമകള്‍ക്കു വേണ്ടി ചാക്കോച്ചൻ ഹെയർസ്റ്റൈൽ മാറ്റിയതാകും എന്നു ധരിച്ചുവച്ചെങ്കിൽ തെറ്റി, ഇതതൊന്നുമല്ല താരത്തിന്റെ ഭാര്യയുടെ ഹെയർസ്റ്റൈലിങ്ങ് ആണ് കുഞ്ചാക്കോ ബോബന് മുടി നീട്ടിയത്. ഭാര്യ നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റായാൽ ഇങ്ങനിരിക്കും എന്ന കാപ്ഷനോടെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇനി ആ നീണ്ടുകിടക്കുന്ന മുടി ശരിക്കും ചാക്കോച്ചന്റേതാണോയെന്നു സംശയമുണ്ടെങ്കിൽ മറ്റൊരു ചിത്രം നോക്കിയാല്‍ മതി. ചാക്കോച്ചനു പുറകില്‍ നിന്നും പുഞ്ചിരിച്ചിരിക്കുന്ന ഭാര്യ പ്രിയയെ കാണാം.

പ്രിയയുടെ മുടിയിഴകൾ മുന്നിലേക്കിട്ടാണ് കുഞ്ചാക്കോ ബോബനു മുടി കൂട്ടിയതെന്നു സാരം. എന്തായാലും രസകരമായ ചിത്രത്തിനു താഴെ ആരാധകർ കമന്റുകളാൽ മൂടിയിരിക്കുകയാണ്. ഇതോടെ ആരാധകർക്ക‌ല്ലാം നന്ദി പറഞ്ഞ് കമന്റ് ഇടുകയും ചെയ്തു താരം.