യുവാവ് പാവക്കുട്ടിയെ വിവാഹം കഴിച്ചു, വിവാഹചിത്രം വൻഹിറ്റ്!!

ജീവിതം എണ്ണപ്പെട്ടു െകാണ്ടിരിക്കുകയാണ്. അർബുദം അത്രകണ്ട് ശരീരത്തെ കാർന്നു തിന്നിരിക്കുന്നു. വിവാഹം കഴിക്കണെമന്നു അതിയായ ആഗ്രഹമുണ്ടെങ്കിലും ഒരു പെൺകുട്ടിയെ വിധവയാക്കുവാനും താലൽപര്യമില്ല. സ്വന്തം സ്വാർഥതയ്ക്കു മുന്നിൽ മറ്റൊരു ജീവിതം ബലിയാടാക്കുവാൻ താൽപര്യമില്ലാതിരുന്ന കാൻസർ രോഗിയായ യുവാവ് വിവാഹം കഴിക്കണമെന്ന ആഗ്രഹം തീർത്തത് മനോഹരമായ ഒരു പാവക്കുട്ടിയെ കല്യാണം കഴിച്ചു കൊണ്ടാണ്. ചൈനയില്‍ സെക്സ് ഡോളിനെ വിവാഹം ചെയ്ത ഈവ യുവാവിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മരിക്കുന്നതിനു മുമ്പ് ഒരുഗ്രൻ വെ‍ഡിങ് ഫോട്ടോ ഷൂട്ട് നടത്തണമെന്നായിരുന്നു ആഗ്രഹം. ഒരുപാട് ആലോചനകൾക്കൊടുവിലാണ് സെക്സ് ഡോളിനെ വിവാഹം കഴിച്ചു ഫോട്ടോ ഷൂട്ട് നടത്താമെന്നു തീരുമാനിച്ചത്. വെള്ള ഗൗണും കരീടവും ധരിച്ചിരിക്കുന്ന സുന്ദരിയായൊരു പെൺകുട്ടിയെന്നേ ആ പാവക്കുട്ടിയേ കണ്ടാൽ തോന്നൂ. വധുവിന്റെ കൈകളിൽ ചുംബിച്ചും ചേർന്നുനിന്നുമൊക്കെ വിധത്തിലും തരത്തിലുമൊക്കെ ഫോട്ടോകളെടുത്തു. അതിനിടെ പേരു പുറത്തുവിടാത്ത ഈ ചൈനീസ് യുവാവിന്റെ കഥ മറ്റൊരു വിപണന തന്ത്രമാകാമെന്നും വാദമുയരുന്നുണ്ട്. എന്തായാലും ചൈനീസ് സമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ കത്തിപ്പടരുകയാണ്.