Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഞ്ഞു വരുന്ന കാറിന്റെ മുന്നിൽ നിന്ന് കുട്ടികളെ അത്ഭുതകരമായി രക്ഷിച്ച് മെക്കാനിക്ക് , വിഡിയോ വൈറൽ!

mechanic_rescue സിനിമയെ വെല്ലുന്ന വീഡിയോ ഇതിനകം എട്ടരലക്ഷത്തോളം പേരാണ് കണ്ടത്.

ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ നിങ്ങൾക്ക് ഈ വീഡിയോ കണ്ടിരിക്കാനാകൂ. ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ഒരുപക്ഷെ മരണം തട്ടിയെടുക്കമായിരുന്ന തന്റെ കുഞ്ഞുങ്ങളെ അത്ഭുതകരമായി രക്ഷിച്ച മെക്കാനിക്കിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹോളിവുഡ് ആക്ഷൻ സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ബൈക്ക് മെക്കാനിക്കായ അയാൾ, പാഞ്ഞുവന്ന കാറിന് മുന്നിൽനിന്ന് തന്റെ രണ്ടുമക്കളെ ജീവിതത്തിലേക്ക് തിരിച്ചു കൂട്ടിക്കൊണ്ടുവരികയായിരുന്നു.

ഇൻഡോനേഷ്യയിലെ ഒരു ഗാരേജിന്റെ സിസിടിവി ദൃശ്യമാണ് ഇത്. ജോലി ചെയ്തുകൊണ്ടിരിക്കവെ പിന്നിലേക്ക് അതിവേഗത്തിൽ പാഞ്ഞുവന്ന കാറിന് മുന്നിൽ നിന്ന് പെട്ടെന്ന് മക്കളെ രക്ഷിച്ച് ചാടി വീഴുന്നു. ബൈക്ക് നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാൾ അപകടം പെട്ടെന്ന് അറിഞ്ഞത്. ഒരു പക്ഷെ ശബ്ദം കൊണ്ടാകാം അപകടം തിരിച്ചറിഞ്ഞിട്ടുണ്ടാകുക. ഗോസിക്ക് വില്ലേജ് എന്ന തായ്‌വാനീസ് ഫേസ്‌ബുക്ക് കൂട്ടായ്മയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൻ ചർച്ചയായപ്പോൾ ഇത് ഇൻഡോനേഷ്യയിൽ ഷൂട്ട് ചെയ്ത ഫിലിമാണെന്നും യാഥാർഥ്യമല്ലെന്നുമുള്ള വാദവുമായി പലരും കടന്നു വന്നിട്ടുണ്ട്. സിനിമയെ വെല്ലുന്ന വീഡിയോ ഇതിനകം എട്ടരലക്ഷത്തോളം പേരാണ് കണ്ടത്.

Your Rating: