മുത്തശ്ശിയെ ഞെട്ടിച്ച വെർച്വൽ റിയാലിറ്റി!!!

എന്തും ഏതും വിരൽത്തുമ്പിൽ ലഭിക്കുന്ന വെർച്വൽ ലോകത്താണു നാം ഇന്നു ജീവിക്കുന്നത്. സംഭവങ്ങളും സ്ഥലങ്ങളുമെല്ലാം കാഴ്ച്ചക്കാരന് നേരിൽക്കാണുന്ന പ്രതീതിയുണ്ടാക്കുന്നതാണ് വെർച്വൽ റിയാലിറ്റി. കാതങ്ങൾക്കപ്പുറമുള്ള ആഘോഷരാവുകളിൽ പങ്കെടുക്കണമെന്നും സ്ക്രീനിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങളിൽ പോകണമെന്നുമൊക്കെ ആഗ്രഹങ്ങൾ ഉള്ളിലടക്കി കഴിയുന്നവർക്ക് നേരിൽക്കാണുന്ന അനുഭവമാണ് വെർച്വൽ റിയാലിറ്റി സമ്മാനിക്കുന്നത്.

വെർച്വൽ റിയാലിറ്റിയെക്കുറിച്ച് യാതൊരു മുൻപരിചയവുമില്ലാത്ത ഒരു മുത്തശ്ശി ആ അനുഭവം നേരിട്ടറിയുന്നതിന്റെ രസകരമായ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പ്രത്യേകവിധത്തിലുള്ള കണ്ണട ഘടിപ്പിച്ച് മുത്തശ്ശി അത്ഭുതകരമായ ലോകത്തേക്ക് സഞ്ചരിക്കുന്ന ഭാവങ്ങൾ കാണേണ്ടത് തന്നെ . നേരിട്ടു മ്യൂസിയത്തിലെത്തിയതു പോലെ തോന്നുന്ന മുത്തശ്ശി ഇവിടെ നിങ്ങളെങ്ങനെ മ്യൂസിയം കൊണ്ടുവന്നു എന്നു ചോദിക്കുന്നതും കേൾക്കാം. ഫോണിലേക്കു ഘടിപ്പിച്ചിരിക്കുന്ന ഒരു ഹെഡ്സെറ്റ് വഴിയാണ് മുത്തശ്ശി ദൃശ്യങ്ങൾ കാണുന്നത്. ദിനോസറുകളെയും മറ്റു ഘടാഘടിയൻ മൃഗങ്ങളെയും കാണുന്ന മുത്തശ്ശി ആഹ്ലാദത്താൽ അലറിവിളിക്കുകയും ഇടയ്ക്ക് അവയെ തൊട്ടുനോക്കാൻ ശ്രമിക്കുന്നുമുണ്ട്. ​എ​ന്തായാലും വെർച്വൽ റിയാലിറ്റി ഒന്നാന്തരം അനുഭവമാണ് മുത്തശ്ശിയ്ക്കു നൽകിയിരിക്കുന്നതെന്ന് വികാര പ്രകടനങ്ങളിൽ നിന്നും വ്യക്തമാണ്.

കേരളത്തിൽ നിന്നുള്ള ആദ്യ വെർച്വൽ റിയാലിറ്റി അനുഭവവുമായി ‘മനോരമ 360 ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. കാഴ്ചയുടെ പുതിയ അനുഭവം ആസ്വദിക്കുന്നതിനും മത്സരത്തിൽ പങ്കെടുത്ത് 500 വായനക്കാർക്കു സമ്മാനമായി നൽകുന്ന കണ്ണടകൾ സ്വന്തമാക്കാനും സന്ദർശിക്കുക