റോഡിലെ കുഴി നികത്താൻ മുംബൈ പോലീസ് !!! 

റോഡിലെ കുഴി നികത്തുന്ന മുംബൈ പോലീസ്

ട്രാഫിക് പോലീസിന്റെ ചുമതല ട്രാഫിക് നിയന്ത്രണം മാത്രമാണ് എന്നു കരുതിയെങ്കിൽ തെറ്റി. കാലങ്ങളായി ഒരു റോളിൽ മാത്രം ഒതുങ്ങി നിന്ന ട്രാഫിക് പോലീസ് വിഭാഗം ഇന്ന് രാജ്യത്തിനു തന്നെ മാതൃകയാവുകയാണ്. എങ്ങനെ എന്നല്ലേ?, നിരത്തിലെ കുഴികൾ അടച്ചു കൊണ്ടാണത്. മഴക്കാലം സജീവമായതോടെ നിരത്തിലെ കുഴികൾ വില്ലന്മാരായി, അതോടെ അപകടങ്ങളും വർദ്ധിച്ചു. ആ സമയത്താണ് ട്രാഫിക്ക് പോലീസ് ഈ അധിക ചുമതലകൂടി ഏറ്റെടുത്തത്. മുംബൈ നഗരത്തിലാണ് രാജ്യത്തിന് മുഴുവൻ കൗതുകമുണർത്തിയ ആ സംഭവം നടന്നത്. സര്‍ക്കാര്‍ പോലും കുഴി നികത്താൻ നേതൃത്വം എടുക്കാത്ത സമയത്താണ് മുംബൈ പോലീസ് ഈ കൃത്യം സ്വമേധയാ ഏറ്റെടുത്തത്. 

മുംബൈ, ഗാന്ധിനഗര്‍ ജംഗ്ഷനിലെ വിക്രോളിയിലെ വലിയ കുഴിയാണ് മുംബൈ ട്രാഫിക് പൊലീസ് നേതൃത്വം നൽകി അടച്ചത്. സ്വന്തം കൈകൊണ്ടു തന്നെയാണ് പോലീസ് ഫോഴ്സ് ജനങ്ങൾക്കായി ഈ നന്മ ചെയ്തത്. ഇന്റർലോക്ക് കട്ടകൾ ആണ് പോലീസ് നിരത്തിൽ സ്ഥാപിച്ചത്. പോലീസ് ഫോഴ്സ് നിരത്തിലെ കുഴിയടക്കുന്നത് കാണാൻ ഒരുപാട് പേർ മോഡിൽ നിരന്നു നിന്നു. ഇതോടെ റോഡിലെ കുഴിയും നികന്നു അപകടവും കുറഞ്ഞെന്നു മാത്രമല്ല കാൽനട യാത്രക്കാർക്ക് ഇപ്പോൾ സുഖമായി സഞ്ചരിക്കുകയും ചെയ്യാം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ഒരൊറ്റ പ്രവർത്തിയോടെ മുംബൈ പോലീസ് താരമായിരിക്കുകയാണ്.