ലൈംഗികാതിക്രമത്തിനെതിരെ ഷെയർ യുവർ സ്റ്റോറി, കാംപെയ്ൻ വൈറലാകുന്നു

'നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലെടാ' എന്ന ഡയലോഗ് തങ്ങളെ ശല്യപ്പെടുത്തുന്നവരോട് സ്ത്രീകൾ പറഞ്ഞു തേഞ്ഞതാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത്, പക്ഷെ കുടുംബങ്ങൾക്കിടയിൽ ഇവയൊന്നും വേണ്ടത്രെ ചർച്ച ചെയ്യപ്പെടാറില്ല. ഈ നിശബ്ദത പലപ്പോഴും കുടുംബങ്ങളിലുള്ള ആണ്‍കുട്ടികൾക്ക്‌ മറ്റു സ്ത്രീകളെ അപമാനിക്കുന്നതിനു വളമാകുകയും ചെയ്യും.

ഇതിനൊരു പരിഹാരം എന്ന നിലയിലാണ് #shareyourstory എന്ന കാംപെയ്ൻ ശ്രദ്ധേയമാകുന്നത്. തങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വന്ന ശല്യപ്പെടുത്തലുകൾ, ദുരനുഭവങ്ങൾ മകനുമായി പങ്കു വയ്ക്കാനാണ് കാംപെയ്ൻ നിർദേശിക്കുന്നത്. ആൺ മക്കൾ മറ്റു സ്ത്രീകളെയും തന്റെ അമ്മയെപ്പോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സ്ത്രീകൾക്ക് തങ്ങളുടെ അനുഭവങ്ങൾ എഴുതാനും, വിഡിയോ ആയി പോസ്റ്റ്‌ ചെയ്യാനും സൗകര്യമുണ്ട്. ഇതിനോടകം തന്നെ കാംപെയ്ൻ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.