285 വിഷപ്പാമ്പുകളെ ഒരുമിച്ചു തുറന്നുവിട്ടാൽ.. വൈറലായി വിഡിയോ 

പാമ്പുപിടുത്തക്കാർ പാമ്പുകളെ പിടിക്കുന്നതും കാട്ടിൽ തുറന്നു വിടുന്നതും എല്ലാം സ്വാഭാവികം മാത്രം. ഒന്നോ രണ്ടോ പാമ്പുകളെ ഒരുമിച്ച് ഉൾക്കാടുകളിൽ കൊണ്ടുവിടുന്നത് നാം പലകുറി ടിവിയിലും മറ്റുമായി കണ്ടിട്ടുമുണ്ട്. എന്നാൽ 285 പാമ്പുകളെ ഒരുമിച്ചു കാട്ടിനുള്ളിൽ സ്വാതന്ത്രരാക്കിയാലോ? എത്ര വലിയ പാമ്പു പിടുത്തക്കാരനായാലും ഇതൽപം കടന്ന കയ്യാകും. 

ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന രീതിയിൽ ഇത്തരത്തിൽ ഒരു കാര്യം ചെയ്തിരിക്കുകയാണ് ഭോപ്പാൽ സ്വദേശിയായ സലിം ഖാൻ. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി താൻ പിടിച്ച 285 വിഷപ്പാമ്പുകളെ ഒരുമിച്ച് കാടിനുള്ളിൽ തുറന്നു വിട്ട സലിം  കഴിഞ്ഞ 30 വർഷമായി ഈ നാട്ടിലെ അറിയപ്പെടുന്ന പാമ്പു പിടുത്തക്കാരനാണ്. 

അണലി, മൂർഖൻ, ചേര തുടങ്ങിയ പാമ്പിനങ്ങളെയാണ് സലിം ഉൾക്കാട്ടിൽ തുറന്നു വിട്ടത്. വലിയ ചാക്കിനുള്ളിലാക്കി കൊണ്ടുവന്ന പാമ്പുകളെ ചാക്കു കമഴ്ത്തി താഴെ ഇടേണ്ട താമസം, പലവഴി ഇഴഞ്ഞു പോയി. പാമ്പുകള്‍ പരസ്പരം കെട്ടുപിണഞ്ഞു കിടന്ന് നിമിഷ നേരം കാടിനുള്ളിലേക്ക് ഇഴഞ്ഞു നീങ്ങുന്ന രംഗം ആരുടേയും ചോര ഒന്നു തണുപ്പിക്കും. സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് പാമ്പുകൾക്കു സ്വാതന്ത്ര്യം കിട്ടുന്ന ഈ വിഡിയോ