സച്ചിന്റെ മകന്റെ പ്രശസ്തനായ ആ അപരൻ ആരെന്നോ?

ജസ്റ്റിൻ ബീബർ, അർജുൻ തെൻഡുൽക്കര്‍

ക്രിക്കറ്റ് എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്നും അതു സച്ചിന്‍ തെൻഡുൽക്കർ തന്നെയാണ്. സച്ചിന്റെ മകൻ അർജുൻ തെൻഡുല്‍ക്കറിനും അച്ഛനെപ്പോലെ ക്രിക്കറ്റിനോടാണു കൂടുതൽ പ്രണയം. സച്ചിന്റെ മകൻ എ​ന്നതു മാറ്റി നിര്‍ത്തിയാൽ അർജുൻ തെൻഡുൽക്കറിനു മറ്റേതെങ്കിലും സെലിബ്രിറ്റി കണക്ഷനുണ്ടോ? ഉണ്ടെന്നാണ് സമൂഹമാധ്യമത്തിലെ ഒരുകൂട്ടരുടെ വാദം. പ്രശസ്ത കനേഡിയൻ പോപ് ഗായകൻ ജസ്റ്റിൻ ബീബറുടെ അതേ മുഖച്ഛായയാണത്രേ അര്‍ജുനും ഉള്ളത്. അർജുന് ഇത്രയും വലിയൊരു സെലിബ്രിറ്റി അപരൻ ഉണ്ടെന്ന കാര്യം സച്ചിൻ പോലും അറിയുന്നത് കഴിഞ്ഞ ദിവസമാണ്.

അർജുൻ അച്ഛന്‍ സച്ചിൻ തെൻഡുൽക്കറിനൊപ്പം

അർജുന്റെ പതിനേഴാം പിറന്നാൾ ആഘോഷദിവസം സച്ചിനുമൊപ്പമെടുത്ത ചിത്രത്തിനു താഴെയാണ് ബീബറുമായ സാമ്യമുണ്ടെന്ന രീതിയിൽ കമന്റുകൾ വന്നത്. അർജുനെ കാണാന്‍ ജസ്റ്റിൻ ബീബറിനെപ്പോലെ തന്നെയുണ്ടെന്ന് പലരും പറഞ്ഞു. ജസ്റ്റിൻ ബീബർ എന്തിനാണു സച്ചിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് എന്നാണ് ആദ്യം ചിന്തിച്ചതെന്ന് ചിലർ പറഞ്ഞു. ഇനി ചിലരാകട്ടെ സംഗതിയിൽ അൽപം നർമം കലർത്തി പരസ്യത്തിലെ സുരേഷ്-രമേഷ് ബ്രദേഴ്സിനെപ്പോലെയാണ് അർജുനും ബീബറും എന്നു പറഞ്ഞു. എ​ന്തായാലും തനിക്കു ക്രിക്കറ്റ് ലോകത്തു നിന്നൊരു അപരനെ കിട്ടിയ കാര്യം ബീബർ അറിഞ്ഞോ ആവോ?