ഉറ്റസുഹൃത്തിന്റെ വേർപാടിൽ വിതുമ്പി സെറീന വില്യംസ്

ടെന്നീസ് കോർട്ടിലെ കരുത്തയായ പോരാളിയാണ് സെറീന വില്യംസ്. പക്ഷേ മൈതാനത്തിലെ ഊർജവും ഉല്ലാസവും വെടിഞ്ഞ സെറീനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. മറ്റൊന്നുമല്ല, താരത്തിന്റെ പ്രിയസുഹൃത്ത് ഈ ലോകം വിട്ടുപോയിരിക്കുന്നു. തന്റെ പ്രിയ ഓമനമൃഗമായ ജാക്കി എന്ന നായക്കുട്ടിയാണ് സെറീനയെ വിട്ടു പോയിരിക്കുന്നത്. പതിനേഴാം വയസിൽ ലഭിച്ച സ്പെഷ്യൽ ഫ്രണ്ടിനെ നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാണ് സെറീന വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജാക്കി മരിക്കുന്നതിനു മുമ്പുള്ള നിമിഷങ്ങളാണ് സെറീന പങ്കുവച്ചിരിക്കുന്നത്. 1999 മുതൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ താനേറെ മിസ് ചെയ്യുമെന്നും സെറീന പറയുന്നു.