10 ലക്ഷം കിട്ടിയാല്‍ കന്യകാത്വം വിൽക്കാമെന്ന് പെൺകുട്ടി !!

മാതാപിതാക്കളുടെ കടം വീട്ടാൻ പത്തു ലക്ഷം യൂറോ കിട്ടിയാൽ കന്യകാത്വം വിൽക്കാമെന്ന് അലക്സാൺട്ര എന്ന18 വയസുകാരിയുടെ വെളിപ്പെടുത്തൽ.

മാതാപിതാക്കളുടെ കടം വീട്ടാൻ പത്തു ലക്ഷം യൂറോ കിട്ടിയാൽ കന്യകാത്വം വിൽക്കാമെന്ന് പെൺകുട്ടി. പെൺകുട്ടിയുടെ പ്രഖ്യാപനം കേട്ടു ഞെട്ടിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. VIRGIN ON THE RIDICULOUS എന്ന പരിപാടിയിലായിരുന്നു അലക്സാൺട്ര എന്ന18 വയസുകാരിയുടെ വെളിപ്പെടുത്തൽ. പരിപാടിയുടെ അവതാരകരായ ഹോളി വിലൗബിയും ഫിലിപ് സ്കോഫിൽഡും മാറിമാറി ചോദിച്ചിട്ടും പെൺകുട്ടി നിലപാടിൽ ഉറച്ചു നിന്നു.

മാതാപിതാക്കൾ ഉണ്ടാക്കിയ കടംവീട്ടാൻ മറ്റൊരു വഴിയും കാണുന്നില്ലെന്നാണ് അലക്സാൺട്രയുടെ നിലപാട്. ഉടൻ കടം വീട്ടാനായില്ലെങ്കിൽ ബാങ്കുകാർ വന്നു വീട് ജപ്തി ചെയ്യും. ഫെബ്രുവരിയിലാണ് ജപ്തി നടപടികൾ നടക്കാനിരിക്കുന്നത്. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം. അതിനാവശ്യമായ പണവും ഈ പത്തു ലക്ഷം യൂറോയിൽനിന്ന് ഉണ്ടാക്കണം.

പക്ഷേ കന്യകാത്വം വിൽക്കുന്നതു തെറ്റല്ലേ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. ‘എന്റെ സുഹൃത്തുക്കളിൽ പലർക്കും ബോയ്ഫ്രണ്ട്സ് ഉണ്ട്. അവരാരും കന്യകകളല്ല. മടുക്കുമ്പോൾ അടുത്ത ബോയ് ഫ്രണ്ടിനെ തേടി പോകുന്നവരാണ് എല്ലാവരും. ഞാൻ എന്റെ കന്യകാത്വം വേണ്ടെന്നു വയ്ക്കുന്നത് ഒന്നുമല്ലെങ്കിലും ഒരു നല്ല ലക്ഷ്യത്തിനുവേണ്ടിയല്ലേ’.
ഇതിനെ മാനസികമായി എങ്ങനെ അതിജീവിക്കും എന്നു ചോദിച്ചപ്പോൾ താൻ ഇതിനെ ബിസിനസ് ആയി മാത്രമാണു കാണുന്നതെന്നും മാനസികമായി യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു.

ഒരു ഏജൻസി വഴിയാണ് പത്തു ലക്ഷം യൂറോ തരാൻ തയ്യാറായ ആളെ കണ്ടെത്താൻ ഉദ്ദേശിക്കുന്നത്. ആളെ കിട്ടിയാൽ ദിവസം നിശ്ചയിക്കും. അന്ന് ഒരു ഗ്ലാസ് വൈൻ കുടിക്കും. പിന്നെ എന്തു സംഭവിച്ചാലും അതൊക്കെ നേരിടും. താൻ ഈ പറഞ്ഞതൊന്നും വീട്ടുകാരുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും അവൾ കൂട്ടിച്ചേർത്തു. വാർത്ത വൈറലായതോടെ പെൺകുട്ടിക്കു സഹായവാഗ്ദാനവുമായി പലരും എത്തുന്നു. പെൺകുട്ടിക്ക് 10 ലക്ഷം യൂറോയ്ക്ക് ആളെ ഏർപ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ ഏജൻസിയെ പൊങ്കാലയിടുകയാണു ജനം ഇപ്പോൾ.