കളർ ജെല്ലിയെ പറപ്പിക്കും ഈ സ്മാർട്ട് ഗൈസ്

നിറങ്ങളെ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്?പല നിറങ്ങൾ ചേരുമ്പോൾ ശരിക്കും ആഘോഷത്തിന്റെ പ്രതീതി തന്നെയാണുണ്ടാവുക. ഇവിടെ രണ്ടുപേർ നിറങ്ങൾ കൊണ്ടാഘോഷിക്കുകയാണ്. കടുത്ത നിറത്തിലുള്ള ജെല്ലികൾ െകാണ്ടാണ് ഇവർ ആഘോഷിക്കുന്നത്. എങ്ങനെയാണെന്നല്ലേ?

സ്ലോ മോ ഗൈസ് എന്ന പേരിലറിയപ്പെടുന്ന ഗാവിൻ ഫ്രീ, ഡാനിയേൽ ഗ്രച്ചി എന്നിവരാണ് കടുംനിറത്തിലുള്ള ജെല്ലികൾ കൊണ്ടുള്ള മനോഹരമായ വിഡിയോ നിർമ്മിച്ചിരിക്കുന്നത്. ഒരു ടെന്നീസ് റാക്കറ്റിനുള്ളിൽക്കൂടി ജെല്ലി തെറിപ്പിക്കുമ്പോഴുള്ള അപൂർ കാഴ്ച്ചയാണ് ഇവർ പകർത്തിയിരിക്കുന്നത്. ജെല്ലി കയ്യിലെടുത്ത് ടെന്നീസ് റാക്കറ്റു കൊണ്ട് ആഞ്ഞടിയ്ക്കും, അപ്പോൾ ജെല്ലി റാക്കറ്റിലെ ചതുരക്കട്ടകൾക്കിടയിലൂടെ മഴ പോലെ സ്ലോമോഷനിൽ തെറിക്കുന്ന ദൃശ്യം ഒന്നു കാണേണ്ടതു തന്നെയാണ്. പച്ചയും ചുവപ്പും നീലയും ഓറഞ്ചും നിറങ്ങൾ റാക്കറ്റിനിടയിലൂടെ തുള്ളികൾ പോലെ തെറിക്കുന്നതു കാണാം.. ജെല്ലിനെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുള്ള വിപണന തന്ത്രമാണ് വിഡിയോയുടെ ലക്ഷ്യമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.