അഭിനയം- ആക്ടിവിസം; അഭിപ്രായവുമായി താരങ്ങൾ, വിഡിയോ വൈറലാകുന്നു!

രാജ്യത്ത് നില നിൽക്കുന്ന അസഹിഷ്ണുതയ്ക്കെതിരെ പരാമർശം നടത്തിയതിനു ആമിർഖാനും ഷാരൂഖ്‌ഖാനും ക്രൂശിക്കപ്പെട്ടതിനു പിന്നാലെ തങ്ങളുടെ നിലപാടുമായി ബോളിവുഡ് താരസുന്ദരികൾ. സാധാരണക്കാരെ ബാധിക്കുന്ന ദേശീയപ്രാധാന്യമുള്ള വിഷയങ്ങളെ വെള്ളിവെളിച്ചത്തിൽ അഭിരമിക്കുന്ന താരങ്ങൾ അവഗണിക്കുകയാണെന്ന പരാമർശം നേരത്തെ ഉയർന്നിരുന്നു.

രാജ്യത്ത് നടക്കുന്ന എന്തിനെയും കുറിച്ച് അഭിപ്രായം പറയേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും തങ്ങളുടെ ജോലി അഭിനയമാണെന്നും അവർ വ്യക്തമാക്കുന്നു. വിവാദമായ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരങ്ങളെക്കുറിച്ചും താരങ്ങൾക്ക് നിലപാടുണ്ട്.
ദീപിക പദുക്കോണ്‍, അനുഷ്ക ശർമ, റിച്ച ചദ്ദ, കൽക്കി കോച്ച്ലിൻ തുടങ്ങിയവരാണ് ഒരു സംയുക്ത അഭിമുഖത്തിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്നത്.

വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.