രാജകുമാരനും രാജകുമാരിയും കഴിച്ച ഐറ്റം പരീക്ഷിക്കാൻ ധൈര്യമുണ്ടോ?

ബ്രിട്ടൻ രാജകുമാരന്‍ വില്യമും പ്രിയപത്നി കേറ്റുമാണ് യാതൊരു മടിയും കൂടാതെ ജിയോഡക് ഭക്ഷണമായി മുന്നിലെത്തിയപ്പോൾ ആസ്വദിച്ചു കഴിച്ചത്.

ഒരൊറ്റ തവണയേ ആ ജീവിയിലേക്കു നോക്കാൻ തോന്നൂ, കാഴ്ചയ്ക്ക് ഒട്ടും ഭംഗിയില്ലാത്ത അരോചകം തോന്നിക്കുന്നൊരു രൂപം. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന നീളൻ കഴുത്തുള്ള ഭീമാകാരനായ ജിയോഡക് എന്ന ഷെൽഫിഷ്. കേട്ടുപരിചയമില്ലാത്തൊരു പേരാണെങ്കിലും സംഗതി കക്ക/കല്ലുമ്മക്കായ ഗണത്തിൽപ്പെട്ടൊരു ഷെൽഫിഷാണ്. കണ്ടാൽ പിന്നെ ആ വഴിക്കാരും ചെല്ലാത്ത ഈ ഷെൽഫിഷ് രണ്ടു രാജകീയ അതിഥികൾക്കു മുന്നിൽ വിരുന്നായെത്തി. ബ്രിട്ടൻ രാജകുമാരന്‍ വില്യമും പ്രിയപത്നി കേറ്റുമാണ് യാതൊരു മടിയും കൂടാതെ ജിയോഡക് ഭക്ഷണമായി മുന്നിലെത്തിയപ്പോൾ ആസ്വദിച്ചു കഴിച്ചത്.

കാഴ്ചയ്ക്ക് ഒട്ടും ഭംഗിയില്ലാത്ത അരോചകം തോന്നിക്കുന്നൊരു രൂപം. വടക്കേ അമേരിക്കയില്‍ കണ്ടുവരുന്ന നീളൻ കഴുത്തുള്ള ഭീമാകാരനായ ജിയോഡക് എന്ന ഷെൽഫിഷ്.

കാനഡയിൽ നടത്തിയ ടൂറിനിടയില്‍ കെലോണയിലെ ഫുഡ് ആൻഡ് വൈൻ ഫെസ്റ്റിവൽ വേദി സന്ദർശിച്ചപ്പോഴാണ് ഇരുവരും വ്യത്യസ്തമായ ഈ ഭക്ഷണം പരീക്ഷിച്ചു നോക്കിയത്. ഭീമാകാരനായ ഷെൽഫിഷിനെ ആദ്യം കണ്ടപ്പോൾ ഇരുവരും ഒന്നമ്പരന്നു. പക്ഷേ ഫുഡ് ഫെസ്റ്റ് ന‌ടന്നു കാണുന്നതിനിടെയാണ് ഈ വിഭവം അവി‌ടെ സാധാരണമാണെന്നു മനസിലായത്. ജപ്പാൻ ഷെഫ് ഹിഡെകാസു ടോജോ അതു മനോഹരമായി മുന്നിലെത്തിച്ചപ്പോൾ കഴിക്കാതിരിക്കാൻ ഇരുവർക്കും ആയില്ല.

ഇനി ഫു‍ഡ് ഫെസ്റ്റ് മുഴുവനായി കറങ്ങിയതല്ലേ രാജകുമാരിയ്ക്കു ഭക്ഷണം കഴിക്കാൻ മാത്രമായിരിക്കും ഇഷ്ടം എന്നു കരുതിയെങ്കിൽ തെറ്റി, അസലായി പാകം ചെയ്യാനും കക്ഷിയ്ക്കിഷ്ടമാണ്. കറികളിലാണു കേറ്റിന്റെ പരീക്ഷണം.