പ്രധാനമന്ത്രിയായതു തെരേസ മേ, അഭിനന്ദനം മുഴുവൻ പോൺസ്റ്റാറിന്!

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി തെരേസ മേ

വല്ലാത്തൊരു സ്വീകരണമായിപ്പോയി ബ്രിട്ടീഷുകാർ പുതിയ പ്രധാനമന്ത്രിക്കു നൽകിയത്. ആളുമാറി അഭിന്ദിച്ചതു മുഴുവൻ പോൺ ചിത്ര നടിയെ! കഥയിങ്ങനെ: പുതിയ വനിതാ പ്രധാനമന്ത്രിയെ ലഭിക്കാൻ പോകുന്നുവെന്ന് ഉറപ്പായതു മുതൽ ഒരു ബ്രിട്ടീഷ് മോഡലിന് തിരക്കോടു തിരക്കാണ്. അഭിനന്ദന പ്രവാഹമാണ് ഇവരുടെ ട്വിറ്റർ അക്കൗണ്ടിലേക്ക്.. എന്താണു കാര്യമെന്നല്ലേ. പേരുതന്നെ പ്രശ്‌നം രണ്ടുപേരും തെരേസ മേ. ഈ മേ ആണ് മറ്റേ മേ എന്നു ജനത്തിനു കൺഫ്യൂഷൻ, അതാണുണ്ടായത്.

ആളുമാറി ഒറ്റ ദിവസംകൊണ്ട് 1000 ഫോളോവേഴ്‌സിനെയാണ് മോഡലും പോൺസ്റ്റാറുമായ തെരേസ മേയ്ക്ക് ലഭിച്ചത്. പതിനായിരത്തിൽനിന്ന് പതിനൊന്നായിരത്തിലേക്കൊരു കുതിച്ചുചാട്ടം. ഇത്രയ്ക്ക് രാഷ്ട്രീയ ബോധമില്ലാത്തവരാണോ ജനമെന്നാണ് വണ്ടറടിച്ച മോഡലിന്റെ കമന്റ്. ഞൊടിയിടയിൽ ഇത്രത്തോളം ശ്രദ്ധനേടിത്തന്ന കൺഫ്യൂഷൻ കാലം ആസ്വദിക്കുകയാണ് അവർ. ഞാൻ യുകെ ഗ്ലാമർ മോഡൽ, പ്രധാനമന്ത്രിയല്ല, തന്റെ ട്വീറ്റർ ബയോ ഉടനെ മാറ്റി തെരേസ. അറുപതുകളുടെ മധ്യത്തിൽ പിറന്ന മോഡലിനെക്കാൾ പത്തിലധികം വയസ്സിന്റെ മൂപ്പുണ്ട് 59 വയസ്സുള്ള പ്രധാനമന്ത്രി തെരേസ മേയ്ക്ക്.

രണ്ടുപേരുകളും തമ്മിൽ ഒരു എച്ചിന്റെ വ്യത്യാസമേയുള്ളൂ. മോഡൽ തെരേസയിൽ ഒരു എച്ചിന്റെ കുറവുണ്ട്. അങ്ങനെ എച്ച് കുറച്ച് സെർച്ച് ചെയ്തവരാണ് പോൺ സ്റ്റാറിന്റെ വലയിൽ കുടുങ്ങിയത്. കിട്ടിയ പ്രശസ്തിയിൽ തന്റെ പുസ്തകം വിൽക്കാനുള്ള ശ്രമവും അവർ ട്വിറ്ററിലൂടെ
നടത്തുന്നുണ്ട്. വളരെ രസകരമായ കമന്റുകളും മോഡലിന്റെ അക്കൗണ്ടുകളിലേക്കു പ്രവഹിക്കുന്നുണ്ടായിരുന്നു. തന്റെ ഒപ്പു ചാർത്തിയ ടോപ് ലെസ് ചിത്രങ്ങളും ഉപയോഗിച്ച അടിവസ്ത്രങ്ങളും വിൽക്കാനുള്ള സൂത്രപ്പണിയും അവർ വീണുകിട്ടിയ അവസരം ഉപയോഗിച്ചു. ഒരു എച്ച് വരുത്തി വച്ച വിനകൾ നോക്കണേ..