വേഗം വാ കുഞ്ഞുവാവേ, ചേച്ചി കാത്തിരിക്കുവല്ലേ; വിഡിയോ കാണാം

കുഞ്ഞുങ്ങൾക്കെല്ലാം അത്ഭുതമാണ്. അവർ ചെയ്യുന്നതെന്തും കൗതുകവുമാണ്. ഇവിടെയൊരു പെൺകുഞ്ഞ് ഗർഭിണിയായ അമ്മയുടെ വയറിൽ തലോടി കുഞ്ഞനിയനോടു ​എളുപ്പം പുറത്തു വരാൻ പറയുന്നതിന്റെ വിഡിയോ വൈറലാവുകയാണ്.

ഒമ്പതു മാസം ഗർഭിണിയായ അമ്മയുടെ വയറ്റിൽ തട്ടി യുഎസ് സ്വദേശിയായ എലിയാന എ​ന്ന പെൺകുട്ടിയാണ് അനിയനോട് പെട്ടെന്നു പുറത്തു വരൂ എന്ന് ആവശ്യപ്പെ‌‌ടുന്നത്. ഒന്ന്, രണ്ട്, മൂന്ന് എണ്ണുന്നതിനു മുമ്പു കുഞ്ഞുവാവ പുറത്തു വരണമെന്നാണ് ഏലിയാന പറയുന്നത്. കാണാം രസകരമായി വിഡിയോ..