Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്ക ഭരിക്കാൻ മിക്കിയും ഡോണൾഡും ഒന്നിക്കുന്നു; ട്രോളിൽ അല്‍പം കാര്യമുണ്ട്

Donald Trump and Mickey Pence ട്രോളുകളിൽ നിറഞ്ഞ് ‍ഡൊണാൾഡ് ട്രംപും മിക്കി പെൻസും

അമേരിക്ക ഭരിക്കാൻ 'മിക്കിയും' 'ഡോണൾഡും' ഒന്നിക്കുന്നു എന്ന തലക്കെട്ടു കണ്ട്, ബാല്യകാലം പിടിച്ചടക്കിയ കാർട്ടൂൺ കഥാപാത്രങ്ങളായ ഡൊണാൾഡ് ഡക്കിനെയും മിക്കി മൗസിനെയും പറ്റി ഇക്കൂട്ടത്തിൽ എത്ര പേര്‍ ചിന്തിച്ചു കാണും? ഡൊണാൾഡ് എന്ന താരവും മിക്കി എന്ന എലിയും എന്നും കാർട്ടൂൺ പ്രേമികളുടെ പ്രിയ കഥാപാത്രങ്ങൾ ആയിരുന്നു. എന്നിരുന്നാലും ഇരുവരും ഒന്നിക്കുമെന്നു ആരും കരുതിയില്ല.

എന്നാൽ, അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റ ശേഷം, വൈസ് പ്രസിഡന്റായി മിക്കി പെൻസിനെ തെരെഞ്ഞെടുത്തു എന്ന വാർത്ത പുറത്തു വന്നതോടെ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ട്രോളി മറിക്കുകയാണ് അമേരിക്കയിലെ ട്രോളന്മാർ.

നിങ്ങൾ ആരെങ്കിലും സ്വപ്നത്തിലെങ്കിലും വിചാരിച്ചിട്ടുണ്ടോ അമേരിക്ക ഭരിക്കാനായി ഡോണൾഡും മിക്കിയും ഒന്നിക്കുമെന്ന്, എന്നാണ് ട്രോളർമാരുടെ ചോദ്യം. ഒപ്പം, ഡോണൾഡ് ട്രംപും മിക്കി പെൻസും കൈ കോർത്തു നിൽക്കുന്ന ചിത്രവും ട്രോളിനൊപ്പം പ്രചരിക്കുന്നു.