Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ വയറിനുള്ളിൽ അടങ്ങിയിരിക്കാതെ, വൈറലാകുന്ന വിഡിയോ!

unborn baby

ഗർഭകാലം മുതൽ സ്ത്രീകൾക്കു പിന്നെ കാത്തിരിപ്പിന്റെ കാലമാണ്. പൊന്നോമനയെ കണ്ണു നിറയെ കാണാനും മാറോടു ചേർക്കാനും കുളിപ്പിക്കാനും കുട്ടിയുടുപ്പിടുവിക്കാനും കാത്തുകാത്തിരിക്കുന്ന കാലം. ഏതാണ്ട് അ‍ഞ്ചാംമാസം മുതൽ കുഞ്ഞ് വയറിനുള്ളിൽ വച്ചുതന്നെ അമ്മയെ സാന്നിധ്യം അറിയിച്ചു തുടങ്ങുമെന്നാണ് പറയാറുള്ളത്. കുഞ്ഞുകുഞ്ഞു തട്ടലും മുട്ടലുമൊക്കെയായി അവനങ്ങനെ അമ്മയുടെ ഗർഭപാത്രകിടക്കയിൽ വാഴും. സ്പർശിച്ചാൽ തിരിച്ചറിയാവുന്ന വിധത്തിൽ അമ്മയെ ആഞ്ഞു ചവിട്ടുന്ന കുട്ടിക്കുറുമ്പൻമാരും കുറുമ്പികളും ഉണ്ട്. ഇവിടെയും വൈറലാകുന്നത് ഇത്തരത്തിൽ അമ്മയുടെ വയറിനുള്ളിൽ അടങ്ങിക്കിടക്കാത്തൊരു കുഞ്ഞിന്റെ വിഡിയോ ആണ്.

കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നതിന്റെ വിഡിയോ ആണിത്. ഗർഭപാത്രത്തിനുള്ളിൽ അവൻ അല്ലെങ്കിൽ അവൾ ഡാൻസ് കളിക്കുകയാണോ എന്നു തോന്നുംവിധത്തിലാണ് കുഞ്ഞിന്റെ പ്രകടനം. സാധാരണ കുഞ്ഞിന്റെ അനക്കം തൊട്ടാൽ അറിയുമെങ്കിലും കാഴ്ച്ചയിൽ അനുഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. വിഡിയോയ്ക്ക് അലീൻ എന്ന ഹോളിവുഡ് സയൻസ് ഫിക്ഷന്‍ ചിത്രത്തിലെ രംഗവുമായുള്ള സാദൃശ്യവും കാഴ്ച്ചക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഈ വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.