സമൂഹമാധ്യമം ഏറ്റവും വെറുക്കുന്ന ആ നടി ഇതാണോ ?

വിക്ടോറിയ തോമസ്

സിനിമ, രാഷ്ട്രീയം, സൊറ പറച്ചിൽ എന്നിങ്ങനെ വേണ്ടതും വേണ്ടാത്താതതുമൊക്കെ ചർച്ചയാകുന്ന ഇടമാണ് സമൂഹമാധ്യമം. രാഷ്ട്രീയക്കാരന്റെ നാവു പിഴച്ചാലോ സിനിമ വിജയിച്ചാലോ എട്ടുനിലയിൽ െപാട്ടിയാലോ നടീനടന്മാർക്ക് അബദ്ധം സംഭവിച്ചാലോ ഒക്കെ സമൂഹമാധ്യമം അതേറ്റു പിടിക്കും. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ? സമൂഹമാധ്യമം ഇന്ന് ഏറ്റവുമധികം വെറുക്കുന്ന ഒരു നടിയാണ് പുതിയ വാർത്താതാരം. തങ്ങൾ അങ്ങേയറ്റം വെറുക്കുന്ന നടിയാണ് എന്നു പറഞ്ഞാണ് പലരും ഈ നടിയുടെ ഫോട്ടോകൾ ഷെയർ ചെയ്യുന്നത്. ഇനി ഈ നടി ആരാണെന്നല്ലേ? പ്രശസ്ത ബ്രിട്ടൻ നടി വിക്ടോറിയ തോമസ് ആണത്.

വെറുതെ ആരും ആരെയും വെറുക്കില്ലല്ലോ. വിക്ടോറിയ സമൂഹമാധ്യമത്തിന്റെ ഇരയാകാനും കാരണമുണ്ടാകുമല്ലോ. മറ്റൊന്നുമല്ല ഇടയ്ക്കും തലയ്ക്കുമായി വരുന്ന വിക്ടോറിയയുടെ പരസ്യമാണ് പാരയായത്. പ്രശസ്ത കമ്പനിയുടെ സോഫാ പരസ്യമാണ് വിക്ടോറിയയെ ശല്യപ്പെടുത്തുന്ന നടി എന്ന പേരു നൽകിക്കൊ‌ടുത്തത്. ടിവി തുറന്നാൽ അപ്പോൾ വരുന്നത് വിക്ടോറിയയുടെ പരസ്യമാണെന്നും അതു തങ്ങളെ അങ്ങേയറ്റം മടുപ്പിക്കുന്നുവെന്നുമാണ് കമന്റുകൾ. അങ്ങനെ ബ്രിട്ടനിലെ ഏറ്റവും ശല്യപ്പെ‌ടുത്തുന്ന നടിയായി മാറി വിക്ടോറിയ.

റെഡ്ഡിറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നുവേണ്ട മിക്ക സമൂഹമാധ്യമങ്ങളിലും വിക്ടോറിയയ്ക്കെതിരെ കമന്റുകളുടെ പൂരമാണ്. കഴി‍ഞ്ഞ അഞ്ചു വർഷമായി സോഫാ കാർപെറ്റ് സ്പെഷലിസ്റ്റിന്റെ അംബാസിഡർ വിക്ടോറിയ തന്നെയാണ്. ടിവി തുറന്നാൽ നിറഞ്ഞ പുഞ്ചിരിയോടെ സോഫാ പരസ്യവുമായി എത്തുന്ന വിക്ടോറിയ തെല്ലൊന്നുമല്ല തങ്ങളെ അലട്ടുന്നതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.

എസ്‍‍സിഎസ് പരസ്യത്തിലെ എന്തെന്നറിയില്ല താൻ ഏറെ വെറുക്കുന്നുവെന്നും നിറഞ്ഞ ചിരിയോടെ ഓവർ ഡ്രസ് ചെയ്തു വരുന്ന ആ നടി എന്തൊരു ശല്യമാണെന്നും ഇനി ആരൊക്കെയാണ് പരസ്യത്തിലെ ആ നടിയെ വെറുക്കുന്നത്, തുടരുന്നു കമന്റുകൾ. ചെഷയർ സ്വദേശിയായ വിക്ടോറിയ മികച്ചൊരു നർത്തകി കൂടിയാണ്. ഒരു പെർഫോമിങ് ആർട്സ് സ്കൂളും ടാലന്റ് ഏജൻസിയും നടത്തുന്ന വിക്ടോറിയ ന്യൂജെൻസ് തന്നെ വെറുക്കുന്ന കാര്യം അറിഞ്ഞോ ആവോ...