എന്തിനീ പാപം ഈ കുരുന്നിനോട്?..

മനുഷ്യന് കണ്ണിൽചോരയില്ലാത്തവരാകാം, എന്നാലും ഇങ്ങനെ ആകാമോ? ചെന്നൈയിൽ നാലുവയസ്സുകാരനെ ബീഡി വലിപ്പിക്കുന്ന വിഡിയോ വൈറലാകുന്നു. നാലുവയസ്സുള്ള കുഞ്ഞിനെ മടിയിലിരുത്തി ബീഡി വലിപ്പിക്കാൻ പഠിപ്പിക്കുകയാണ്. ചുറ്റും കൂടി നിന്നവർ ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ കൈയ്യടിച്ച് പ്രേത്സാഹിപ്പിക്കുന്നതായാണ് വിഡിയോയിൽ നിന്നും മനസ്സിലാകുന്നത്.

തമിഴ്നാടു പീപ്പിൾ ഫോറം ഫോർ ടുബാക്കോ കൺട്രേളാണ് വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുകവലിക്കെതിരെ ബോധവത്കരണാർഥമാണ് വിഡിയോ അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്.