ദ്രുവനക്ഷത്രങ്ങളെ ചുംബിച്ച് ദമ്പതികൾ, വെഡ്ഡിംഗ് ഫോട്ടോഷൂട്ട് മരണമാസ്സ്

വിവാഹം സ്വർഗത്തിൽ വച്ചു നടക്കുന്നു എന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ, എന്നാൽ കനേഡിയൻ ദമ്പതിമാരായ സിസിയെയും ക്ലെമന്റിനെയും സംബന്ധിച്ച വിവാഹം ഭൂമിയിൽ വച്ച് തന്നെയായിരുന്നു. എന്നാൽ വിവാഹത്തിന്റെ ഭാഗമായി ഇരുവരുടെയും വെഡിങ് ഫോട്ടോഷൂട്ട് നടന്നത് സ്വർഗ്ഗതുല്യമായ ഇടങ്ങളിൽ വച്ചാണ് എന്ന് പറയാം. 

വിവാഹത്തിന്റെ ഓർമയ്ക്കായി സൂക്ഷിക്കുന്ന വിവാഹ ആൽബം എന്നും വ്യത്യസ്തമായിരിക്കണം എന്ന് സിസിക്കും ക്ലെമന്റിനും നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇരുവരും മഞ്ഞുറഞ്ഞുകിടക്കുന്ന ഐസ്ലാൻഡിലേക്ക് കാമറാമാനെയും കൂട്ടി പോയത്. കാനഡ ആസ്ഥാനമായ ലൈഫ് സ്റ്റുഡിയോസ് ആണ് ഇരുവരുടെയും വ്യത്യസ്തമായ ഫോട്ടോഷൂട്ടിനു നേതൃത്വം നൽകിയത്. 

വ്യത്യസ്തമായിരിക്കണം തങ്ങളുടെ വിവാഹ ഫോട്ടോഷൂട്ട് എന്ന് സിസിയും ക്ലെമെന്റും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇതിനായി ഐസ്ലാൻഡ് ഉറപ്പിച്ചത്. ഏകദേശം ഒരാഴ്ച സമയമെടുത്താണ് ഷൂട്ട് പൂർത്തിയാക്കിയത്. ലക്ഷ്വറി ഇൻ ദി അൺ യൂഷ്വൽ ലോക്കൽസ് -ദി ഫയർ നോർത്ത് , എന്ന ക്യാപ്‌ഷൻ ഉദ്ധരിച്ചതാണ് ഉത്തര ദ്രുവത്തിനടുത്തുള്ള ഈ മഞ്ഞു നിരകൾ ഇവർ തെരെഞ്ഞെടുത്തത്. 

ദ്രുവങ്ങളിലെ മഞ്ഞുപാളികൾ, ബീച്ചുകൾ, മഞ്ഞു മലനിരകൾ, തുടങ്ങിയവയിലായിരുന്നു ഫോട്ടോഷൂട്ട്. വധൂ വരന്മാരെ കൂടാതെ 2 സിനിമാട്ടോഗ്രാഫേർഴ്സ് കൂടി ഉണ്ടായിരുന്നു. ആരും കണ്ടാൽ അത്ഭുതപ്പെടുന്ന വിധത്തിലായിരുന്നു ഓരോ ഫോട്ടോകളും. ടൈറ്റാനിക് സിനിമയിലെ ജാക്കിനെയും റോസിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ മഞ്ഞു പാളികളിൽ ഇരുവരും നിന്നു. 

ലോകരെ മുഴുവൻ വിസ്മയിപ്പിച്ചു കൊണ്ട് ഇരുവരുടെയും ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വിവാഹ ഫോട്ടോഷൂട്ടിനായി ഇരുവരും എത്ര തുക ചെലവാക്കി എന്നത് ഇപ്പോഴും പുറത്തു പറഞ്ഞിട്ടില്ല. ആർട്ടിക്കിലെ മഞ്ഞു ഗുഹകളിലായിരുന്നു ഭൂരിഭാഗം ചിത്രങ്ങളും എടുത്തത്.