അപരനെകണ്ടു ഞെട്ടിയ കോഹ്‌ലി, വിഡിയോ വൈറൽ

വിരാട് കോഹ്‌ലി തന്റെ അപരനെ കണ്ടപ്പോൾ

സ്പോർട്സിലും സിനിമാരംഗത്തും രാഷ്ട്രീയ മേഖലയിൽ നിന്നും ഉള്ള പ്രമുഖര്‍ക്ക് അപരൻമാർ ഉണ്ടാവുന്നത് സാധാരണ സംഭവമാണ്. അത്തരത്തിൽ തന്റെ അപരനെ മൈതാനത്തു കണ്ടപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി‌യു‌ടെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ന്യൂസീലൻഡിനെതിരായ ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റ് മൽസരത്തിനിടെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്.

ഇൻഡോർ ടെസ്റ്റിന്റെ രണ്ടാം ദിനം രഹാനെയും രോഹിത് ശർമയും ക്രീസിൽ തകർക്കുമ്പോഴാണ് ക്യാമറക്കണ്ണുകൾ കോഹ്‌ലി‌യു‌ടെ അപരനെ കണ്ടുപിടിച്ചത്. അപരനെ കണ്ട കോഹ്‌ലിക്ക് ചിരി അടക്കാൻ പാടുപെടുന്നത് ദൃശ്യങ്ങളിൽ കാണാം. അപരനൊപ്പം കോഹ്‌ലി ആരാധകരുടെ ചിത്രമെടുക്കാനുള്ള പരിശ്രമം കൂടി കണ്ടപ്പോൾ കോഹ്‌ലിക്ക് ചിരി നിയന്ത്രിക്കാനായില്ല.