സ്റ്റൈലിഷാവാൻ പെരുമ്പാമ്പിൻ കുഞ്ഞിനെ കമ്മലാക്കി അണിഞ്ഞു, പിന്നീട് സംഭവിച്ചത് !!

ആഷ്‍ലിയുടെ കാതിലെ തുള ബാർട്ടിന്റെ ശരീരത്തിനു പോകാൻ പാകമുള്ളതായിരുന്നില്ല. അവൻ പാതിവഴിയിൽ വച്ചു കുടുങ്ങിയിരുന്നു...

പതിവുപോലെ അടുത്തയാളെ ചികിത്സിക്കാനായി കാത്തിരുന്ന ഡോക്ടർ തനിക്കു മുമ്പിലെത്തിയ രോഗിയെ കണ്ടു ഞെട്ടി. വെറും ഞെട്ടലല്ല, പ്രാണരക്ഷാർഥമുള്ള ഞെട്ടലായിരുന്നു അത്. ഇത്രയൊക്കെ അമ്പരക്കാൻ മാത്രം മുന്നിലെത്തിയ രോഗിക്ക് എന്തു പ്രത്യേകതയാണുള്ളതെന്നല്ലേ? ചെവിയിൽ ഒരു പെരുമ്പാമ്പിൻ കുഞ്ഞിനെയും തൂക്കിയാണ് ആ രോഗി കടന്നുവന്നത്.

വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും പോർ‌‌ട്‍ലാൻഡ് സ്വദേശിയായ ആഷ്‍ലി ഗ്ലോ എന്ന പെണ്‍കുട്ടിയാണ് അരുമ മൃഗമായ പെരുമ്പാമ്പിൻ കുഞ്ഞു കാരണം വലഞ്ഞത്. ബാർട്ട് എന്നു പേരുള്ള കുഞ്ഞു പെരുമ്പാമ്പിന്റെ ഉടമയായ ആഷ്‍ലി ഒട്ടും കുറയ്ക്കേണ്ടെന്നു കരുതിയാണ് വ്യത്യസ്തമായ ആ തീരുമാനത്തിനു മുതിർന്നത്. വെറുതെ ഒരു രസത്തിന് തന്റെ കാതിലെ വലിയ തുളയിലൂടെ പാമ്പിനെ കയറ്റി മറുപുറത്തുകൂടി വലിച്ചെ‌ടുക്കലായിരുന്നു ലക്ഷ്യം.

പക്ഷേ ഓമനമൃഗം എട്ടിന്റെ പണിയാണു തന്നതെന്നു പറഞ്ഞാൽ മതിയല്ലോ. ആഷ്‍ലിയുടെ കാതിലെ തുള ബാർട്ടിന്റെ ശരീരത്തിനു പോകാൻ പാകമുള്ളതായിരുന്നില്ല. അവൻ പാതിവഴിയിൽ വച്ചു കുടുങ്ങിയിരുന്നു. പഠിച്ചപണി പതിനെട്ടു നോക്കിയിട്ടും പാമ്പിനെ പുറത്തെ‌‌ടുക്കാൻ കഴിയാതെ വന്നതോ‌ടെ ആഷ്‍ലി ആശുപത്രിയിലേക്ക് ഓടി.

തുടർന്ന് ആഷ്‍ലിയുടെ ചെവി മരവിപ്പിച്ച് നാരുപയോഗിച്ചു പതിയെയാണ് ഡോക്ടർമാർ പാമ്പിനെ പുറത്തേക്കെ‌ടുത്തത്. പാമ്പിനെ വേദനിപ്പിക്കാതെ പുറത്തെടുക്കലായിരുന്നു ഡോക്ടർമാരുടെ പ്രധാനലക്ഷ്യം. ആശുപത്രിയിലിരുന്ന് തന്റെ ധർമ്മസങ്കടം വ്യക്തമാക്കി ഫോട്ടോസഹിതം പോസ്റ്റിട്ടതോടെയാണ് ആഷ്‍ലിയുടെ കഥ വൈറലായത്.