വേണമെങ്കിൽ ഓംലറ്റ് തറയിലും ഉണ്ടാക്കാം !

ഒരു ഒംലറ്റ് ഉണ്ടാക്കാൻ എന്തൊക്കെ വേണം? മുട്ടയും ചേരുവകളും അതു വേവിക്കാൻ ആവശ്യമായ തീയും അല്ലേ? ഗ്യാസ് സിലിണ്ടർ തീർന്നാൽ വിറകടുപ്പിനെയോ ഇൻഡക്ഷൻ കുക്കറിനെയോ ആശ്രയിച്ച് അസൽ മുട്ട പൊരിച്ചെടുക്കാം. പക്ഷേ തെലങ്കാനയിൽ ഇതൊന്നിന്റെയും ആവശ്യമില്ല മറിച്ച് വെറും നിലത്തിട്ടു തന്നെ അവര്‍ മുട്ട പൊരിച്ച‌െ‌ടുക്കും.. ഇതെന്തൊരത്ഭുതം എന്നാണോ..? മറ്റൊന്നുമല്ല പൊള്ളുന്ന വെയിൽ തന്നെയാണ് ഈ മാജിക്കിനു പിന്നിൽ.

മരങ്ങള്‍ മുറിച്ച് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോഴും മണലൂറ്റി പുഴകളെ നശിപ്പിച്ചപ്പോഴും നാം കരുതിയിരുന്നില്ല വരാന്നിരിക്കുന്ന വരൾച്ചയെക്കുറിച്ച്. ശരിയാണ് വർഷങ്ങൾ പോകുംതോറും ഇതുവരെകണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ ചൂടും വരൾച്ചയുമാണ് നാം നേരിടുന്നത്. പൊള്ളുന്ന ചൂടുകൊണ്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് പല സ്ഥലങ്ങളിലുമുള്ളത്. ചൂടിന്റെ കാഠിന്യത്തെ വ്യക്തമാക്കുന്നൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്.

പാത്രമോ ഗ്യാസോ ഒന്നും ഇല്ലാതെ വെറും നിലത്തിട്ടാണ് ഒരു വീട്ടമ്മ മുട്ട പൊരിച്ചെടുക്കുന്നത്. 43 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിമിഷങ്ങൾക്കകം മുട്ട തനിയെ പാകമാവുകയാണ്. അതിനിടെ പൊതുമധ്യത്തിൽ വച്ച് വെയിലിന്റെ ചൂടു മാത്രം വച്ച് മുട്ട േവവിക്കുന്ന മറ്റൊരു മനുഷ്യന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. കാണുമ്പോൾ കൗതുകം േതാന്നുമെങ്കിലും ചൂടിന്റെ ഭീകരമായ അവസ്ഥയെ തുറന്നു കാണിക്കുക കൂടിയാണ് ഈ രംഗങ്ങൾ.