മുറിക്കുള്ളിൽ പ്രേതം, ഞെട്ടിവിറച്ച് പെൺകുട്ടി!

ഇന്നത്തെക്കാലത്ത് പ്രേതകഥകൾക്ക് ഒരു പഞ്ഞവുമില്ല. പ്രേതമുണ്ട് എന്ന് ഇതുവരെ ലോകത്തൊരാളും തെളിയിച്ചിട്ടുമില്ല, അതുപോലെ ഇല്ല എന്നും ആർക്കും തെളിവ് നൽകാനായിട്ടില്ല. ചിലതൊക്കെ കണ്ടാൽ അതു പ്രേതം തന്നെയല്ലേ എന്ന് ഏതൊരാൾക്കും സംശയം തോന്നാം. എന്തൊക്കയാണെങ്കിലും സോഷ്യൽ മീഡിയയുടെ പ്രചാരത്തോടെ പ്രേതവാർത്തകൾ സർവസാധാരണമായിരിക്കുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ. ഒരു കൊച്ച് പെണ്‍കുട്ടി നിലത്തിരുന്ന് തൻറെ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നത് കാണാം എന്നാൽ തൊട്ടടുത്തിരിക്കുന്ന മറ്റൊരു പാവ അസ്വാഭാവികമായി അനങ്ങുന്നത് കാണാം. പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ കളിയിൽ മുഴുകിയിരിക്കുന്നതും കാണാം. പാവയുടെ ചെവി ഇടയ്ക്കിടെ ചലിക്കുന്നുണ്ട്. മുറിയിലെ സി സി ടിവി ദൃശ്യത്തിൽ പതിഞ്ഞതാണിത്.

അതുപോലെ ആ പെണ്‍കുട്ടി മേശയിൽ ചാരിനിന്ന് എന്തൊക്കെയോ വരയ്ക്കുന്നതാണ് അടുത്ത ദൃശ്യം, ആദ്യം അത്ര അസ്വാഭാവികതയൊന്നും തന്നെയില്ല. പതിയെ ഒരു കാറ്റു വന്നപോലെ അടുത്തിരിക്കുന്ന മറ്റ് പേപ്പറുകൾ അനങ്ങാൻ തുടങ്ങി, പേടിച്ച പെൺകുട്ടി അവിടെ നിന്നും പെട്ടെന്ന് ഓടിപോകുന്നു. എന്നാൽ പിന്നെ കാണുന്നതൊക്കെ വിശ്വസിക്കാൻ പ്രയാസംതന്നെയാണ്. കൊടുങ്കാറ്റിലെന്ന പോലെ ആ പേപ്പറുകൾ പറക്കാൻ തുടങ്ങി. മേശയും ശക്തമായി അനങ്ങുകയും തെന്നിനീങ്ങി സെറ്റിയിൽ വന്ന് മുട്ടിനിൽക്കുന്നതു വിഡിയോയിൽ കാണാം. പേടിച്ചരണ്ട ആ കുട്ടിയെയും ദൃശ്യത്തിൽ കാണാം.

കാറ്റാണ് ഇതിന് പിന്നിലെ കള്ളനെന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും മുറിക്കുള്ളിലെ മേശയെയും പേപ്പറുകളേയു പാവയേയും മാത്രമായി അനക്കാൻ കാറ്റിനെങ്ങനെ കഴിയുന്നു എന്ന സംശയം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.