3000 മീറ്റർ ഉയരത്തിൽ നിന്നും താഴേക്കു വീണാൽ...?

3000 മീറ്റർ ഉയരത്തിൽ നിന്നും 10 കിമി വേഗതയിൽ താഴേക്ക് വീണാൽ എന്തുസംഭവിക്കും? കേട്ടിട്ട് അൽപം ഒന്നു ഞെട്ടിയോ? എന്നാൽ കസഖ്സ്ഥാൻകാർ പറയും ഒന്നും സംഭവിക്കില്ല, പകരം ആകാശച്ചെരുവിൽ നിന്നുള്ള ആ യാത്ര അങ്ങു ആസ്വദിക്കും എന്ന്. കസഖ്സ്ഥാനിൽ അടുത്തിടെയാണ് ആരെയും ആകർഷിക്കുന്ന രീതിയിൽ ഒരു അമ്യൂസ്‌മെന്റ് പാർക്ക് ആരംഭിച്ചത്. പുതിയതായി തുറന്ന ഈ  അമ്യൂസ്‌മെന്റ് പാര്‍ക്ക്  വളരെ ചെറിയ സമയം കൊണ്ടാണു  ലോക ശ്രദ്ധ നേടുന്നത്. അതിനു കാരണം 3000 മീറ്റർ ഉയരത്തിൽ കെട്ടിയിരിക്കുന്ന സിപ്-ലൈനാണ്.

നൂൽപ്പാലം എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ സിപ് ലൈൻ ഒരു സംഭവം തന്നെയാണ്.  3000 മീറ്റര്‍ ഉയരത്തില്‍ ‘നൂല്‍പ്പാല’ യാത്ര ആരെയും ഒന്നു കിടുക്കും .രക്തം ഐസാക്കുന്ന ഈ യാത്രയിൽ പേടിയില്ല എങ്കിൽ മാത്രം പങ്കെടുക്കുക. ഏഷ്യയിലെ ഏറ്റവും വലിയ സിപ്-ലൈന്‍ ടാഗ് കൂടിയാണ് ഇത്. കമ്പികൊണ്ടുണ്ടാക്കിയ ഒറ്റക്കയറിൽ ആണ് സിപ് ലൈനിനിന്റെ നിലനിൽപ്പ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയിലാണ് റോപ് റൈഡ് പ്രവർത്തിക്കുക.  തെക്ക് കിഴക്കന്‍ കസഖ്സ്ഥാനിലെ സിപ് ലൈന്‍ യാത്ര ഒരു മിനിട്ടില്‍ പൂര്‍ത്തിയാകും. എവറസ്റ്റിന്റെ മൂന്നിലൊന്ന് ഉയരത്തിലാണ് മലമുകളിലെ ഈ ‘കയര്‍’ യാത്ര. ഇത്തരമൊരു യാത്ര ആഗ്രഹിക്കുന്നവർക്ക് അതിനായി തയ്യാറെടുക്കാം.