Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരന്‍ വധുവിനെ ചുംബിച്ചു; കൊച്ചു പെസ്താനോ ഫ്ലവർ ഗേളിനെയും

pesthano

ക്രിസ്ത്യൻ വിവാഹവേളകളിൽ ഒഴിച്ചു നിർത്താവാത്ത സാന്നിധ്യമാണ് ഫ്ലവർ ഗേൾസും ബോയ്സും. നല്ല ചുറുചുറുക്കുളള  കുട്ടിക്കുറുമ്പുകളെയാണ്  സാധാരണയായി അണിയിച്ചൊരുക്കി വധുവരൻമാർക്കൊപ്പം നിർത്താറുള്ളത്. ലോകമാധ്യമങ്ങളിൽ വൻവാർ‌ത്തപ്രധാന്യം നേടിയ ഒരു കൊച്ചു മിടുക്കനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മായ്കോ പെസ്താനോയെന്ന കൊച്ചുമിടുക്കനും കൂട്ടുകാരിയുമാണ് ലോകത്തിന്റെ ഇഷ്ടം നേടിയത്. 

ഫിലിപ്പീൻസിലാണ് രസകരമായ സംഭവം നടന്നത്. മനിലയിലെ പളളിയിൽ നടന്ന വിവാഹ ചടങ്ങിനുശേഷം പുറത്തുവന്ന വധുവിനോടും വരനോടും പരസ്പരം ചുംബിക്കാൻ ഫോട്ടോഗ്രാഫർ ക്ലെഗ് ജോൺ ആവശ്യപ്പെട്ടു. ഈ സമയത്ത് വരനെയും വധുവിനെയും അനുഗമിച്ചിരുന്ന കൊച്ചുകുട്ടികളോടു കണ്ണ് അടയ്ക്കാനും പറഞ്ഞു. പക്ഷേ ഫോട്ടോഗ്രാഫർ ചുംബിക്കാൻ പറഞ്ഞതും കൊച്ചു പെസ്താനോ വെറുതെയിരുന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞു ഫ്ലവർ ഗേളിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.

ഇതു കണ്ടതോടെ കൂടെയുണ്ടായിരുന്നവരെല്ലാം ചിരിതുടങ്ങി. കൊച്ചു പെസ്താനോയുടെ ഇൗ വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.  അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് കണ്ടതെന്നും ജോൺ ക്ലെഗ് പറഞ്ഞതായി മിറർ റിപ്പോർട്ട് ചെയ്യുന്നു.

related stories