യുദ്ധസന്നാഹം: അത്യാധുനിക പോർവിമാനം വീണ്ടും തകർന്നു, ഞെട്ടലോടെ പാക്കിസ്ഥാൻ!

അതിർത്തിയിൽ ഇന്ത്യയ്ക്കെതിരായ സംഘർഷം രൂക്ഷമായതോടെ പാക്കിസ്ഥാൻ വ്യേമസേനയുടെ അഭ്യാസപ്രകടനങ്ങളും പരിശീലന പറക്കലുകളും വീണ്ടും തുടങ്ങി. ഇതിനിടെ പാക്കിസ്ഥാന്റെ അത്യാധുനിക പോർ വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണു. ഫ്രാൻ‌സിൽ നിന്ന് വാങ്ങിയ മാറാഷ് ജെറ്റ് ആണ് തകർന്നു വീണതെന്ന് ഡോൺ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 

പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ വിമാനം തകരാനുള്ള കാരണം പാക് വ്യോമസേന വെളിപ്പെടുത്തിയില്ല. പഴക്കം ചെന്ന പോർവിമാനമാണ് തകർന്നതെന്നും സൂചനയുണ്ട്. ഇന്ത്യയ്ക്കെതിരെ പോർവിളി ഉയർത്തുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതു നല്ല സമയല്ലെന്നാണ് ആദ്യ നീക്കം തന്നെ പ്രകടമാക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ നിരവധി തവണയാണ് പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ തകർന്നു വീണത്. അപകടത്തിൽ നിരവധി പൈലറ്റുമാരെയും നഷ്ടമായി.

പാക്കിസ്ഥാന്റെ അത്യാധുനിക പോര്‍വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവ് വാർത്തയാണ്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോർവിമാനങ്ങളിലൊന്നായ ജെഫ്–17 തണ്ടർ അറബി കടലിൽ തകർന്നു വീണത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. തുടർന്ന് നവംബറിൽ മറ്റൊരു അപകടത്തിൽ വനിതാ പൈലറ്റിനെയും നഷ്ടമായി.

ചൈനീസ് നിർമിത പോർവിമാനങ്ങളും തകർന്നു വീണിരുന്നു. ജെഎഫ്–17 വിമാനം പാക്കിസ്ഥാൻ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാൽ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങൾ സജ്ജമല്ലെന്ന നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളാണ് ചൈനയിൽ നിന്ന് ഈ വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്. നമീബിയ. നൈജീരിയ, സുഡാൻ, താൻസാനിയ, സിംബാബ്‌വെ, അൽബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്–7 വിമാനങ്ങൾ വാങ്ങിയിരിക്കുന്നത്.